ഗോവ: ഐഎസ്‌എല്ലിൽ കരുത്തരായ ബെംഗളൂരു എഫ്‌സിക്ക് അടിതെറ്റുന്നു. എസ്‌സി ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ബെംഗളൂരു തോൽവി സമ്മതിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാൾ വിജയിച്ചത്.

മത്സരത്തിന്റെ 20-ാം മിനിറ്റിൽ വില്ലെ മറ്റി സ്റ്റെയ്‌ൻമാൻ ആണ് ഈസ്റ്റ് ബംഗാളിന് വേണ്ടി വിജയഗോൾ നേടിയത്. അവസാന മിനിറ്റ് വരെ മത്സരം സമനിലയിലാക്കാൻ ബെംഗളൂരു എഫ്‌സി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കരുത്തരായ ബെംഗളൂരിനെ പരാജയപ്പെടുത്തി എസ്‌സി ഈസ്റ്റ് ബംഗാൾ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

Read Also: ഐ ലീഗ്: ആദ്യ മത്സരത്തിൽ ഗോകുലം എഫ്‌സിക്ക് തോൽവി, കീഴടങ്ങിയത് ഒരു ഗോളിന് ലീഡ് ചെയ്‌തശേഷം

തുടർച്ചയായ നാലാം മത്സരത്തിലാണ് ബെംഗളൂരു എഫ്‌സി തോൽക്കുന്നത്. പത്ത് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും നാല് തോൽവിയും മൂന്ന് സമനിലയുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ബെഗളൂരു എഫ്‌സി.

ഈ സീസണിലെ രണ്ടാം വിജയമാണ് എസ്‌സി ഈസ്റ്റ് ബംഗാൾ ഇന്ന് സ്വന്തമാക്കിയത്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. നാല് മത്സരങ്ങളിൽ തോൽവിയും നാല് മത്സരങ്ങളിൽ സമനിലയുമാണ് ഈസ്റ്റ് ബംഗാൾ ഇതുവരെ വഴങ്ങിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook