ഐഎസ്‌എൽ പോരാട്ടത്തിൽ കരുത്തരായ ബെംഗളൂരു എഫ്‌സി കൂടുതൽ പ്രതിരോധത്തിൽ. തുടർച്ചയായി ഏഴാം മത്സരത്തിലും വിജയം കണ്ടെത്താൻ സാധിക്കാതെ ബെംഗളൂരു എഫ്‌സി ആരാധകരെ നിരാശപ്പെടുത്തി. ഇന്ന് ഒഡീഷയ്‌ക്കെതിരായ മത്സരത്തിൽ സമനില കണ്ടെത്താനേ ബെംഗളൂരുവിന് സാധിച്ചുള്ളൂ. ഇരു ടീമുകളും ഓരോ ഗോളുകൾ നേടി.
എട്ടാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയിലൂടെ ഒഡീഷ മുന്നിലെത്തി. ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ നോക്കിയെങ്കിലും ബെംഗളൂരു എഫ്‌സിയുടെ ശ്രമങ്ങളെല്ലാം വിഫലമായി. രണ്ടാം പകുതിയിലും ബെംഗളൂരു ശ്രമം തുടർന്നു. ഒടുവിൽ 82-ാം മിനിറ്റിൽ എറിക് പാർതാലൂവിലൂടെ ബെംഗളൂരു സമനില ഗോൾ നേടി.
Read Also: വാർത്താസമ്മേളനത്തിനിടെ മകൻ എത്തി, ഷൂവിന്റെ ലെയ്‌സ് കെട്ടിക്കൊടുത്ത് സ്‌മിത്ത്; ഹൃദയംകവരുന്ന വീഡിയോ
പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബെംഗളൂരു എഫ്‌സി ഇപ്പോൾ ഉള്ളത്. 13 മത്സരങ്ങൾ പൂർത്തിയാക്കിയ ബെംഗളൂരുവിന് ഇനിയുള്ള മത്സരങ്ങൾ നിർണായകം. മൂന്ന് മത്സരങ്ങളിൽ വിജയവും അഞ്ച് വീതം തോൽവിയും സമനിലയുമാണ് ബെഗളൂരുവിന് ഉള്ളത്.
അതേസമയം, പ്ലേ ഓഫ് സാധ്യകൾ ഏറെ അസ്തമിച്ച നിലയിലാണ് ഒഡീഷ. 13 കളികളിൽ ഒരു ജയം മാത്രമുള്ള ഒഡീഷ 11-ാം സ്ഥാനത്താണ്.
കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.