Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്

ഒഡിഷയെ വീഴ്ത്തി ബെംഗളൂരു; സീസണിലെ മൂന്നാം ജയം

ബ്രസീലിയൻ താരം ക്ലെയ്റ്റൻ സിൽവയിലൂടെ ബെംഗളൂരു വിജയഗോൾ കണ്ടെത്തുകയായിരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ വീഴ്ത്തി മുൻ ചാംപ്യന്മാരായ ബെംഗളൂരു എഫ്സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. ഛേത്രിയിലൂടെ മുന്നിലെത്തിയ ബെംഗളൂരുവിനെതിരെ സ്റ്റീവൻ ടെയ്‌ലർ ഒഡിഷയെ ഒപ്പമെത്തിച്ചു. എന്നാൽ ബ്രസീലിയൻ താരം ക്ലെയ്റ്റൻ സിൽവയിലൂടെ ബെംഗളൂരു വിജയഗോൾ കണ്ടെത്തുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ അക്രമിച്ച് കളിച്ച ബെംഗളൂരു തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാൽ എട്ടാം മിനിറ്റിൽ ബെംഗളൂരുവിനെ ഞെട്ടിച്ച് ഒഡിഷയുടെ ഒൺവു ഗോൾവല ചലിപ്പിച്ചു. റഫറി ഓഫ്സൈഡ് വിളിച്ചതോടെ സ്കോർബോർഡ് 0-0ൽ തന്നെ നിന്നും.

30-ാം മിനിട്ടില്‍ ഒഡിഷ ബോക്‌സിനുള്ളില്‍ ബെംഗളൂരുവിന്റെ നാലോളം താരങ്ങള്‍ക്ക് അവസരം ലഭിച്ചെങ്കിലും ആര്‍ക്കും പന്ത് വലയിലേക്കെത്തിക്കാനായില്ല. മൗറീഷിയോയെ ഫൗള്‍ ചെയ്തതിന് ബെംഗളൂരുവിന്റെ എറിക്ക് പാര്‍ത്താലുവിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 38-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ഖാബ്രയുടെ കിടിലന്‍ പാസ് വായുവിലേക്ക് ഉയര്‍ന്ന് തലകൊണ്ട് സ്വീകരിച്ച ഛേത്രി തകർപ്പൻ ഹെഡറിലൂടെ പന്ത് ഒഡിഷയെ വലയിലെത്തിച്ചു.

ഐഎസ്എല്ലിൽ തന്റെ അമ്പതാം ഗോളെന്ന നേട്ടവും ഛേത്രി തന്റെ ഹെഡറിലൂടെ എഴുതി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഛേത്രി. ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ബെംഗളൂരുവിനെ ഞെട്ടിച്ച് സ്റ്റീവൻ ടെയ്‌ലർ ഒഡിഷയെ ഒപ്പമെത്തിച്ചു. സമനില നേടിയതോടെ ആവേശത്തിലെത്തിയ ഒഡിഷ താരങ്ങൾ വീണ്ടും അക്രമിച്ച് കളിച്ചെങ്കിലും ബെംഗളൂരു പ്രതിരോധ നിരയും ഗോൾകീപ്പർ ഗുർപ്രീത് സിങ്ങും വിലങ്ങു തടിയായി.

എട്ട് മിനിറ്റിനുള്ളിൽ തിരിച്ചടിച്ച ക്ലെയ്റ്റൻ 79-ാം മിനിറ്റിൽ വീണ്ടും ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. ഇതിന് ശേഷവും അക്രമിച്ച് കളിച്ച ബെംഗളൂരു നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 bengaluru fc vs odisha fc match result

Next Story
അഡ്‌ലെയ്ഡിൽ ചോര പൊടിച്ച് കോഹ്‌ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com