Latest News

ഐഎസ്എൽ: ബെംഗളൂരു-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ

ഈ സമനിലയോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും തുടരുന്നു

ഗോവ: ഐഎസ്എല്ലിൽ ഇന്നത്തെ മത്സരം സമനിലയിൽ കലാശിച്ചു. ബെംഗളൂരു എഫ്‌സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും വിജയത്തിനായി അവസാനം വരെ പോരാടിയെങ്കിലും മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ബെംഗളൂരുവിനെ ഞെട്ടിച്ച് ആദ്യം വല കുലുക്കിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം ലൂയിസ് മഷാഡോയാണ്. ആദ്യ പകുതിയിലെ 27-ാം മിനിറ്റിലായിരുന്നു നോർത്ത് ഈസ്റ്റിന്റെ ഗോൾ. ആദ്യ പകുതിയിൽ ബെംഗളൂരുവിന് തിരിച്ചടിക്കാൻ സാധിച്ചില്ല.

രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റുകൾ പിന്നിട്ടപ്പോൾ ബെംഗളൂരുവിന്റെ മറുപടി ഗോൾ എത്തി. 49-ാം മിനിറ്റിൽ രാഹുല്‍ ഭേക്കെയാണ് ടീമിനായി ഗോള്‍ നേടിയത്. ബോക്‌സിനുപുറത്തുനിന്നും ഒരു ലോങ് റേഞ്ചിലൂടെയായിരുന്നു ബെംഗളൂരുവിന്റെ സമനില ഗോൾ.

ഈ സമനിലയോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും തുടരുന്നു. ഈ സീസണില്‍ ഇരുടീമുകളും ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടിയത്. ആദ്യ പാദത്തിലും ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞിരുന്നു.

Read Today’s Sports News Here

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 bengaluru fc vs north east united match result

Next Story
ജാഡ കാണിക്കുന്നത് കണ്ടില്ലേ? ഒന്നു കൊടുക്കട്ടെ; സഞ്ജുവിന്റെ മാസ് ഡയലോഗ്, പിന്നാലെ സിക്സ് – വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com