Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

അടി, തിരിച്ചടി; ബെംഗലൂരു-നോർത്ത് ഈസ്റ്റ് പോരാട്ടം സമനിലയിൽ

മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ഹൈലാൻഡേഴ്സ് ആയിരുന്നെങ്കിലും പത്ത് മിനിറ്റിനുള്ളിൽ ബെംഗലൂരു തിരിച്ചടിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിലെ മറ്റൊരു വാശിയേറിയ പോരാട്ടത്തിൽ ബെംഗലൂരു എഫ്സിയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. മത്സരത്തിന്റെ 65 ശതമാനവും പന്ത് കൈവശം വച്ച ബെംഗളൂരുവിനെ കിട്ടിയ അവസരങ്ങൾ ഗോളാക്കിയ നോർത്ത് ഈസ്റ്റ് പിടിച്ചുകെട്ടുകയായിരുന്നു.

ആദ്യ 45 മിനിറ്റിൽ ഓരോ ഗോൾവീതം നേടിയാണ് ഇരു ടീമുകളും പിരിഞ്ഞത്. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ഹൈലാൻഡേഴ്സ് ആയിരുന്നെങ്കിലും പത്ത് മിനിറ്റിനുള്ളിൽ ബെംഗലൂരു തിരിച്ചടിച്ചു. ഒന്നാം മിനിറ്റിൽ തന്നെ അപകടകരമായൊരു മുന്നേറ്റം ബെംഗലൂരു ഗോൾമുഖത്തേക്ക് നടത്തിയ ഹൈലാൻഡേഴ്സ് മൂന്നാം മിനിറ്റിൽ ആദ്യ ഗോളും കണ്ടെത്തി. റോച്ചർസെലയാണ് നോർത്ത് ഈസ്റ്റിനായി ഗോൾ കണ്ടെത്തിയത്.

ഇതോടെ തിരിച്ചടിക്കാൻ ബെംഗലൂരുവും കച്ചകെട്ടി. 13-ാം മിനിറ്റിൽ രാഹുൽ ഭേക്കെയുടെ ലോങ് ത്രോ യുവാനാൻ നോർത്ത് ഈസ്റ്റ് വലയിലെത്തിച്ചു. ഇതോടെ ഇരു ടീമുകളും ലീഡ് ഉയർത്താനുള്ള ശ്രമമായി. നിരവധി അവസരങ്ങളാണ് ഇരു ടീമുകളും സൃഷ്ടിച്ചത്.

രണ്ടാം പകുതിയിലും ബെംഗലൂരു പ്രതിരോധത്തെ വെല്ലുവിളിച്ച് നോർത്ത് ഈസ്റ്റ് നടത്തിയ മുന്നേറ്റം ഗോൾകീപ്പർ ഗുർപ്രീതിന്റെ കൃത്യമായ ഇടപ്പെടൽ മൂലമാണ് ഗോളാകാതിരുന്നത്. മറുവശത്ത് ഹൈലാൻഡേഴ്സിന്റെ ഗോൾവല കാത്ത ഗുർമീതും മികച്ച പ്രകടനവുമായി ബെംഗലൂരു സ്കോർബോർഡ് ഉയരുന്നത് തടഞ്ഞു.

എന്നാൽ 71-ാം മിനിറ്റിൽ ഗുർമീതിനെ മറികടന്ന് ഉദാന്ത സിങ് ഹൈലാൻഡേഴ്സിന്റെ ഗോൾപോസ്റ്റിലേക്ക് നിറയൊഴിച്ചു. ഛേത്രിയുടെ അസിസ്റ്റിലായിരുന്നു ഇന്ത്യൻ താരത്തിന്റെ ഗോൾ. എട്ട് മിനിറ്റിനുള്ളിൽ മഷാഡോ നോർത്ത് ഈസ്റ്റിനെ വീണ്ടും ഒപ്പമെത്തിച്ചു. മറ്റൊരു ഗോളിനായി ഇരു ടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 bengaluru fc vs north east united fc live score

Next Story
വൈകി വന്ന വിളി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഡിആർഎസിലെ ആശയകുഴപ്പം
The moderation of comments is automated and not cleared manually by malayalam.indianexpress.com