Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

എടികെ മോഹൻ ബഗാന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ജംഷദ്പൂർ; ഇരട്ട ഗോളുമായി വാൽസ്കിസ്

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജംഷദ്പൂർ എഫ്സിയാണ് കൊൽക്കത്തൻ വമ്പന്മാരെ മുട്ടുകുത്തിച്ചത്

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ നാലാം ജയം തേടിയിറങ്ങിയ എടികെ മോഹൻ ബഗാന് തിരിച്ചടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജംഷദ്പൂർ എഫ്സിയാണ് കൊൽക്കത്തൻ വമ്പന്മാരെ മുട്ടുകുത്തിച്ചത്. ജംഷദ്പൂരിനായി രണ്ട് ഗോളുകളും നേടിയ വാൽസ്കിസാണ് വിജയശിൽപ്പി. റോയ് കൃഷ്ണയാണ് എടികെയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

ടൂർണമെന്റിലെ കരുത്തരായ എടികെ മോഹൻ ബഗാനെതിരെ മികച്ച പ്രകടനമാണ് ആദ്യ പകുതിയിൽ ജംഷ്ദ്പൂർ പുറത്തെടുത്തത്. ഒന്നാം മിനിറ്റിൽ തന്നെ ഫ്രീകിക്ക് നേടിയ ജംഷ്ദ്പൂർ നിരവധി അവസരങ്ങളാണ് കൊൽക്കത്ത ഗോൾമുഖത്ത് സൃഷ്ടിച്ചത്. 30-ാം മിനിറ്റിൽ ലഭിച്ച കോർണർ ഗോളാക്കാനും അവർക്ക് സാധിച്ചു. മോൻറോയിടെ കിക്ക് തലകൊണ്ട് വാൽസ്കിസ് വലയിലെത്തിക്കുകയായിരുന്നു.

രണ്ട് മിനിറ്റിനുള്ളിൽ മറ്റൊരു അവസരവും ജംഷ്ദ്പൂരിന് ലഭിച്ചെങ്കിലും കൊൽക്കത്ത പ്രതിരോധം രക്ഷയാവുകയായിരുന്നു. ഒപ്പമെത്താനുള്ള എടികെ മോഹൻ ബഗാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ആദ്യ പകുതിയിൽ ജംഷ്ദ്പൂർ ആധിപത്യം സ്വന്തമാക്കി.

രണ്ടാം പകുതിയിൽ സമനില പിടിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയ കൊൽക്കത്ത 49-ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ഒരു തകർപ്പൻ അവസരം സൃഷ്ടിച്ചെങ്കിലും മലയാളി ഗോൾകീപ്പർ ടി.പി രഹ്നേഷിന്റെ സേവി ജംഷദ്പൂർ പോസ്റ്റിലെ അപകടം ഒഴിവാക്കുകയായിരുന്നു. ഇതോടെ ഉണർന്ന് കളിച്ച ജംഷദ്പൂർ തിരിച്ചും മുന്നേറ്റങ്ങൾ ആരംഭിച്ചു. 66-ാം മിനിറ്റിൽ മോൻറോയിയുടെ മറ്റൊരു കോർണർ വീണ്ടും കൊൽക്കത്ത വലയിലെത്തിച്ച് വാൽസ്കിസ് ലീഡ് ഉയർത്തി.

തിരിച്ചടിക്കാനുള്ള എടികെ മോഹൻ ബഗാന്റെ ശ്രമം 80-ാം മിനിറ്റിൽ ഫലം കണ്ടു. ഇതോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയ എടികെ മോഹൻ ബഗാൻ അവസാന നിമിഷം വരെ സമനിലയ്ക്കായുള്ള ശ്രമങ്ങൾ തുടർന്നു. ഇഞ്ചുറി ടൈമിൽ ജംഷദ്പൂർ ബോക്സിൽ എടികെ മോഹൻ ബഗാൻ അപകടം സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഇതോടെ എടികെ മോഹൻ ബഗാൻ സീസണിലെ ആദ്യ തോൽവി അറിഞ്ഞു, ജംഷദ്പൂരിന് ആദ്യ ജയവും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 atk mohun bagan vs jamshedpur fc live score update

Next Story
മൂന്നാം ടി 20 യിലും സഞ്ജു തുടർന്നേക്കും; മലയാളി താരത്തിന് നിർണായകംSanju Samson
The moderation of comments is automated and not cleared manually by malayalam.indianexpress.com