Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
കാലവര്‍ഷം ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വമ്പന്മാരെ പൂട്ടി ഹൈദരാബാദ്; എടികെ മോഹൻ ബഗാനെതിരെ സമനില

തുടക്കം മുതൽ അക്രമണ സ്വഭാവം പുറത്തെടുത്ത ഹൈദരാബാദ് എടികെ മോഹൻ ബഗാൻ താരങ്ങളെ ഞെട്ടിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താനിറങ്ങിയ എടികെ മോഹൻ ബഗാനെ പൂട്ടി ഹൈദരാബാദ് എഫ്സി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും സ്കോർ ചെയ്യാൻ സാധിക്കാതെ വന്നതോടെ ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. കൊൽക്കത്തൻ വമ്പന്മാരേക്കാൾ കൂടുതൽ സമയം പന്ത് കൈവശംവെച്ച ഹൈദരാബാദ് മത്സരത്തിന്റെ ആധിപത്യം ഏറ്റെടുക്കുകയായിരുന്നു.

തുടക്കം മുതൽ അക്രമണ സ്വഭാവം പുറത്തെടുത്ത ഹൈദരാബാദ് എടികെ മോഹൻ ബഗാൻ താരങ്ങളെ ഞെട്ടിച്ചു. ലിസ്റ്റണും ഹിതേഷുമെല്ലാം കെൽക്കത്തൻ പ്രതിരോധ നിരയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടെയിരുന്നു. ഏഴാം മിനിറ്റിൽ എഡു ഗാർഷ്യയും റോയ് കൃഷ്ണയും കൊൽക്കത്തയ്ക്കുവേണ്ടി ഒരു മികച്ച മുന്നേറ്റം നടത്തിയെങ്കിലും പന്ത് ഗോൾകീപ്പറുടെ കൈകളിൽ ചെന്ന് അവസാനിച്ചു. ഒമ്പതാം മിനിറ്റിൽ പ്രീതം കൊട്ടാളിനെ കൂട്ടുപിടിച്ച് റോയ് കൃഷ്ണ സൃഷ്ടിച്ച അവസരവും പാഴായി.

20-ാം മിനിറ്റിൽ നർസാരിയൊടൊപ്പം ചേർന്ന് ലിസ്റ്റൻ തിരിയും ജിങ്കനുമടങ്ങുന്ന കൊൽക്കത്തൻ പ്രതിരോധത്തെ വീണ്ടും സമ്മർദ്ദത്തിലാക്കി. എന്നാൽ ഫലപ്രദമായി ലിസ്റ്റണിന്റെ മുന്നേറ്റത്തെ ചെറുത്ത കൊൽക്കത്തൻ പ്രതിരോധ നിര ആശ്വാസമായി. 27-ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച റോയ് കൃഷ്ണയുടെ ഷോട്ട് സേവ് ചെയ്ത സുബ്രത പോളും തിളങ്ങി. പിന്നീടും ഒരുപിടി മികച്ച മുന്നേറ്റങ്ങൾ ഇരു ടീമുകളും നടത്തിയെങ്കിലും ഗോൾ മാത്രം മാറി നിന്നതോടെ മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വില്യംസണിനെ ഇറക്കി ഗോളാണ് ലക്ഷ്യമെന്ന് എടികെ മോഹൻ ബഗാൻ വ്യക്തമാക്കി. കളത്തിലിറങ്ങിയപ്പോൾ തന്നെ ഹൈദരാബാദിന്റെ പ്രതിരോധത്തെ വെല്ലുവിളിച്ച് വില്യംസൺ നടത്തിയ മുന്നേറ്റം ലക്ഷ്യം കണ്ടില്ല. ഇതോടെ ഉണർന്നു കളിച്ച ഹൈദരാബാദും ഒപ്പം പിടിച്ചു.

എന്നാൽ 56-ാം മിനിറ്റിൽ എടികെ മോഹൻ ബഗാൻ മുന്നിലെത്തി. ഇന്ത്യൻ താരം മൻവീർ സിങ്ങിന്റെ ഗോളിലാണ് എടികെഎംബി ലീഡ് കണ്ടെത്തിയത്. പത്ത് മിനിറ്റിനകം തിരിച്ചടിച്ച് ഹൈദരാബാദ് സമനില പിടിച്ചു. 66-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് യോവ വിക്ടറാണ് ഹൈദരാബാദിന് സമനില സമ്മാനിച്ചത്. പിന്നീട് ഇരു ടീമുകളും ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 atk mohun bagan vs hyderabad fc live score update

Next Story
അനിശ്ചിതത്വങ്ങൾക്ക് അവസാനം; ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കി രോഹിത് ഓസ്ട്രേലിയയിലേക്ക്India vs Bangladesh, ഇന്ത്യ, ബംഗ്ലാദേശ്, Cricket news,Live Score,Cricket,Shikhar Dhawan,Shakib Al Hasan,Rohit Sharma,India vs Bangladesh,india national cricket team,Cricket,Bangladesh national cricket team
The moderation of comments is automated and not cleared manually by malayalam.indianexpress.com