ISL 2020-21, Mumbai City FC: മുന്നിൽ ഓഗ്ബച്ചെ; കിരീട പ്രതീക്ഷകളിൽ മുംബൈയും

സെർജിയോ ലൊബേറോ പരിശീലിപ്പിക്കുന്ന മുംബൈ സിറ്റി എഫ്സി ലീഗിലെ തന്നെ ഗ്ലാമർ ടീമുകളിൽ ഒന്നാണ്

Indian Super League,ISL 2020,ISL 2020-21,MCFC Predicted XI,Mumbai City FC,Mumbai City FC fixtures,Mumbai City FC fULL Details,Mumbai City FC Full Squad,Mumbai City FC ISL,Mumbai City FC ISL 2020-21,Mumbai City FC United FC 2020 full squad

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിലേക്ക് എത്തുമ്പോൾ കിരീട പ്രതീക്ഷകളിൽ മുംബൈയും മുന്നിലാണ്. ക്രിക്കറ്റിലെ ആധിപത്യം ഫുട്ബോളിൽ മുംബൈക്കില്ലായെന്നത് കഴിഞ്ഞ ആറു സീസണുകളിൽ നിന്ന് വ്യക്തമാണ്. എന്തൊക്കെയായാലും ചരിത്രം തിരുത്തിയെഴുതുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈയും ഇത്തവണ ബൂട്ടണിയുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ മുംബൈയുടെ ആദ്യ മത്സരം നവംബർ 21ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ഇത്തവണത്തെ ഐപിഎൽ സംഘടിപ്പിക്കപ്പെടുന്നത്, ഫറ്റോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയം, തിലക് മൈതാൻ സ്റ്റേഡിയം.

സെർജിയോ ലൊബേറോ പരിശീലിപ്പിക്കുന്ന മുംബൈ സിറ്റി എഫ്സി ലീഗിലെ തന്നെ ഗ്ലാമർ ടീമുകളിൽ ഒന്നാണ്. എന്നാൽ രണ്ട് തവണ സെമിയിലെത്തിയത് മാറ്റിനിർത്തിയാൽ മികച്ച നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ സാധിക്കാത്ത മുംബൈ ഇത്തവണ ആ കുറവും നികത്താമെന്ന പ്രതീക്ഷയിലാണ്.

മുൻ കേരള ബ്ലാസ്റ്റേഴ്സ് നായകനും ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്ക് വേണ്ടിയടക്കം കളിച്ചിട്ടുള്ള ബെർത്തലോമ്യോ ഓഗ്ബച്ചെയെ മുന്നിൽ നിർത്തിയാണ് മുംബൈ ഇത്തവണ ലീഗിനെത്തുന്നത്. ഒപ്പം ഓസ്ട്രേലിയൻ ടീമായ സിഡ്നി എഫ്സിയിൽ നിന്നുമെത്തിയ ആദം ലെ ഫോൻഡ്രെയും മുന്നേറ്റത്തിൽ ടീമിന്റെ കരുത്താകുമ്പോൾ അമരീന്ദർ സിങ്ങാണ് മുംബൈ ഗോൾവല കാക്കുന്നത്.

ISL 2020-21: Mumbai City FC Full squad – മുംബൈ സിറ്റി എഫ്സി സ്ക്വാഡ്

ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, നിതീഷ് ഷെഡ്ഡി, വിക്രം സിങ്, ഫുർബ ലച്ചെൻപ

പ്രതിരോധ നിര: മോർട്ടാഡ ഫാൾ, മന്ദർ റാവു ദേശായ്, തോമ്പോൻഡ സിങ്, സർതക് ഗോലുയ്, അമേയ് റെനാവാഡെ, മുഹമ്മദ് റാക്കിബ്, മെഹ്താബ് സിങ്, വാൽപുയ

മധ്യനിര: അഹമ്മദ് ജോവ, ഗോഡാർഡ്, ഹ്യൂഗോ ബോമസ്, ഹെർമൻ സന്റാന, റൗളിൻ ബോർഗസ്, ഫറൂഖ് ചൗദരി, റെയ്നിയർ ഫെർണാണ്ടസ്, ബിദ്യാനന്ദ സിങ്, ആസിഫ് ഖാൻ, ബിപിൻ സിങ്, പ്രഞ്ചാൽ ഭൂമിജ്, സൗരവ് ദാസ്, വിക്രം സിങ്, വിഘ്നേഷ് ദക്ഷിണാമൂർത്തി

മുന്നേറ്റ നിര: ബെർത്തലോമ്യോ ഓഗ്ബച്ചെ, ആദം ലെ ഫെൻഡ്രേ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 all you need to know about mumbai city fc complete squad team preview

Next Story
ഓസീസ് പര്യടനം: ഇവർ വീണ്ടും നിരാശപ്പെടുത്തുമോ ? തലവേദനയായി കണക്കുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com