Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

മുന്നിൽ മുംബൈ തന്നെ; ഈസ്റ്റ് ബംഗാളിനെ വീണ്ടും തോൽപ്പിച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്‌.സി. ജൈത്രയാത്ര തുടരുന്നു. ഈ ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം മുംബൈ നിലനിർത്തി.

ആദ്യ പകുതിയിലാണ് മുംബൈയുടെ വിജയഗോൾ പിറക്കുന്നത്. 27-ാം മിനിറ്റിലാണ് ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പൊളിച്ച് മുംബൈയുടെ പ്രതിരോധതാരം മുര്‍ത്താദ ഫാള്‍ ടീമിനായി ഗോൾ നേടിയത്. ഐഎസ്‌എല്ലിൽ ഫാളിന്റെ 11-ാം ഗോൾ ആണ് ഇന്ന് നേടിയത്.

ഇരു പകുതികളിലും മുംബൈ തന്നെയാണ് മികച്ച പ്രകടനം നടത്തിയത്. രണ്ടാം പകുതിയിൽ മുംബൈയ്‌ക്ക് മറുപടി നൽകാൻ ഈസ്റ്റ് ബംഗാൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

Read Also: കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വാദിക്കുന്നവർ ഈ കണക്കുകൾ നോക്കുക; വിരോധികളെ വിസ്‌മയിപ്പിക്കുന്ന റെക്കോർഡുകൾ

ഈ സീസണിൽ ഇത് രണ്ടാം തവണയാണ് മുംബെെ ഈസ്റ്റ് ബംഗാളിനെ തോൽപ്പിക്കുന്നത്. സീസണിൽ നേരത്തെ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മുംബെെ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്.

12 കളികളിൽ ഒൻപത് ജയവുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. ഇതുവരെ ഒരു മത്സരത്തിലേ മുംബൈ തോൽവി അറിഞ്ഞിട്ടുള്ളൂ. ഇന്നത്തെ തോൽവിയോടെ ഈസ്റ്റ് ബംഗാളിന്റെ ആകെ തോൽവികളുടെ എണ്ണം അഞ്ചായി. 13 കളികളിൽ രണ്ട് ജയവുമായി പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 2021 mumbai city fc vs east bengal match result

Next Story
കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വാദിക്കുന്നവർ ഈ കണക്കുകൾ നോക്കുക; വിരോധികളെ വിസ്‌മയിപ്പിക്കുന്ന റെക്കോർഡുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express