Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

അവസാന നിമിഷത്തിൽ ഗോൾ നേടി ഫോണ്ട്രെ: മുംബൈക്ക് ആദ്യ ജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ആദ്യ ജയം നേടി മുംബൈ സിറ്റി എഫ്സി. ആദ്യ ജയം  തേടി ഇരു ടീമുകളും ഇറങ്ങിയപ്പോൾ 90ാം മിനുറ്റിനു ശേഷം ഇഞ്ച്വറി ടൈമിലെ അഞ്ചാം മിനുറ്റിൽ ആദം ലെ ഫോണ്ട്രെ നേടിയ ഗോളാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. 90ാം മിനുറ്റിന് ശേഷവും ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ ലെന്നി റോഡ്രിഗസിന്റെ ഹാൻഡ്ബോളിനെത്തുടർന്ന് മുംബൈക്ക് പെനാൽറ്റി ലഭിച്ച അവസരമാണ് ഫോണ്ട്രെ മുതലാക്കിയത്. 90 മിനുറ്റ് വരെയും ഗോൾ […]

isl

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ആദ്യ ജയം നേടി മുംബൈ സിറ്റി എഫ്സി. ആദ്യ ജയം  തേടി ഇരു ടീമുകളും ഇറങ്ങിയപ്പോൾ 90ാം മിനുറ്റിനു ശേഷം ഇഞ്ച്വറി ടൈമിലെ അഞ്ചാം മിനുറ്റിൽ ആദം ലെ ഫോണ്ട്രെ നേടിയ ഗോളാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.

90ാം മിനുറ്റിന് ശേഷവും ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ ലെന്നി റോഡ്രിഗസിന്റെ ഹാൻഡ്ബോളിനെത്തുടർന്ന് മുംബൈക്ക് പെനാൽറ്റി ലഭിച്ച അവസരമാണ് ഫോണ്ട്രെ മുതലാക്കിയത്. 90 മിനുറ്റ് വരെയും ഗോൾ പിറന്നില്ലെങ്കിലും  വാശിയേറിയ മത്സരത്തിൽ ആവേശകരമായ പോരാട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തത്.

ആറാം മിനിറ്റിൽ ലെൻ ഡങ്കലിന്റെ ഇന്രർസെപ്ഷൻ ഗോവയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യം കണ്ടില്ല. പിന്നീട് ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ അവയും ഗോൾവല തട്ടിയില്ല. അതിനിടയിൽ 39-ാം മിനിറ്റിൽ സന്റാനയെ ഫൗൾ ചെയ്തതിന് റെഡീം തലാങ്ങിന് റെഡ് കാർഡ് ലഭിച്ചത് ഗോവയ്ക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ മാത്രം മൂന്ന് യെല്ലോ കാർഡും ഒരു റെഡ് കാർഡുമാണ് റഫറി പുറത്തെടുത്തത്.

ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് മുംബൈ പരാജയപ്പെട്ടിരുന്നു. ബെംഗളൂരു എഫ്സിക്കെതിരെ ശക്തമായ തിരിച്ചുവരവിലൂടെ ഗോവ സമനില നേടുകയും ചെയ്തിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 2021 fc goa vs mumbai city fc match result goal scorers

Next Story
ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും വരും മത്സരങ്ങളിൽ എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ കരുതിയിരിക്കണം?ISL 2020-21, KBFC, ATKMB, kerala blasters fc vs ATKMB, Kibu Vicuna, കിബു വികുന, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com