ISL 2020-2021, ATK Mohun Bagan Full Squad: ഇന്ത്യൻ ഫുട്ബോളിൽ എന്നതുപോലെ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിലും കൊൽക്കത്തൻ ആധിപത്യം വ്യക്തമാണ്. കഴിഞ്ഞ ആറു സീസണുകളിൽ മൂന്നിലും കിരീടം നേടിയ കൊൽക്കത്ത ഇത്തവണ കൂടുതൽ കരുത്തരായാണ് എത്തുന്നത്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഒരിക്കൽ പോലും മാറ്റി നിർത്തപ്പെടാനാകാത്ത പേരാണ് മോഹൻ ബഗാൻ. ഒരു നൂറ്റാണ്ടിന്റെ പ്രൗഢിയുമായി എത്തുന്ന മോഹൻ ബഗാൻ ഐഎസ്എൽ ടീമായ എടികെയുമായി ലയിച്ച് ടൂർണമെന്റിലേക്ക് എത്തുന്നു. അത് തന്നെയാണ് കൊൽക്കത്തയെ കൂടുതൽ കരുത്തരാക്കുന്നത്.
കഴിഞ്ഞ സീസണിൽ ഐഎസ്എൽ ചാംപ്യന്മാരായ എടികെയും ഐ-ലീഗ് ചാംപ്യന്മാരായ മോഹൻ ബഗാനും ഇത്തവണ ഒറ്റ ടീമായി കളിക്കുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മുഖ്യപരിശീലകൻ അന്രോണിയോ ലോപസ് ഹബാസിന്റെ തന്ത്രങ്ങൾ വിജയിച്ചാൽ ഇത്തവണയും കപ്പ് കൊൽക്കത്തയിലെത്തുമെന്ന് ഉറപ്പാണ്.
ഇത്തവണ ഏറ്റവും കുറവ് സൈനിങ്ങുകൾ നടത്തിയ ടീമാണ് എടികെ മോഹൻ ബഗാൻ. എത്തിയവരാകട്ടെ സന്ദേശ് ജിങ്കനെയും തിരിയെയും പോലെ പരിചയ സമ്പന്നരും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്വഭാവവും കോച്ചി അന്റോണിയോയുടെ തന്ത്രങ്ങളും അറിയാവുന്ന കളിക്കാരാണ് ടീമിൽ കൂടുതലെന്നത് കൊൽക്കത്തൻ ശക്തികളെ പ്രബലരാക്കുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ശക്തമായ പ്രതിരോധ നിരയിൽ ഒന്ന് എടികെ മോഹൻ ബഗാന്റേതാണ്. തിരി, ജിങ്കൻ, പ്രീതം കൊട്ടാൾ കൂട്ടുകെട്ട് തന്നെയാണ് അതിന് കാരണം. മുന്നേറ്റത്തിൽ റോയ് കൃഷ്ണയാണ് എടികെ മോഹൻ ബഗാന്റെ വജ്രായുധം. ഒപ്പം ഡേവിഡ് വില്യംസ് എന്ന പുതിയ വിദേശ താരവും.
ഗോൾകീപ്പർമാർ: അരിന്ദാം ഭട്ടാചാര്യ, ധീരജ് സിങ്, അർഷ് ഷെയ്ഖ്, ആര്യൻ നീരജ് ലാമ്പ, അവിലാഷ് പോൾ
പ്രതിരോധ നിര: തിരി, സന്ദേശ് ജിങ്കൻ, പ്രബീർ ദാസ്, പ്രീതം കൊട്ടാൾ, സുഭാഷിഷ് ബോസ്, സുമിത് രതി, ബോറിസ് സിങ്
മധ്യ നിര: എജു ഗാർഷ്യ, ജാവ്യർ ഹെർണാണ്ടസ്, കാൾ മക്യൂഹ്, ഗ്ലാൻ മാർട്ടിൻസ്, മൈക്കിൾ സൂസൈരാജ്, ജയേഷ് റാണെ, പ്രണോയ് ഹർദാർ, ബ്രാഡൻ ഇന്മാൻ, മൈക്കിൾ റെജിൻ, സഹിൽ ഷെയ്ഖ്, നിങ്കോമ്പം സിങ്, മുഹമ്മദ് ഫർദിൻ അലി
മുന്നേറ്റ നിര: റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, മൻവീർ സിങ്