scorecardresearch

ഐഎസ്എല്ലിൽ മലയാളി താരത്തിന് സസ്പെൻഷൻ; ആരാധകർക്ക് ഞെട്ടൽ

കഴിഞ്ഞ മത്സരത്തിൽ എതിർ ടീമിലെ താരത്തെ ആക്രമിക്കാനൊരുങ്ങിയെന്നാണ് കുറ്റം

കഴിഞ്ഞ മത്സരത്തിൽ എതിർ ടീമിലെ താരത്തെ ആക്രമിക്കാനൊരുങ്ങിയെന്നാണ് കുറ്റം

author-image
WebDesk
New Update
ISL 2018, ISL, Indian Super League, Sabarimala, North East United FC, NEUFC, TP rahanesh, TP Rahanesh,

കൊച്ചി: കളിക്കിടെ എതിർ ടീമിലെ താരത്തോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മലയാളി താരത്തിന് വിലക്ക്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ ഒന്നാം നമ്പർ  ഗോൾകീപ്പറും മലയാളി താരവുമായ ടി പി രഹനേഷിനെതിരെ നടപടിയെടുത്തത്.

Advertisment

ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ രണ്ടാം മത്സരത്തിലെ പെരുമാറ്റമാണ് താരത്തിന് തിരിച്ചടിയായത്. അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു രഹനേഷിന്റെ മോശം പെരുമാറ്റം. എടികെ താരം ഗെർസൺ വിയേറയോട് ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് രഹനേഷ് പെരുമാറിയതെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതാണ് താരത്തെ ശിക്ഷിക്കാൻ കാരണം.

ഒക്ടോബർ നാലിനായിരുന്നു ഈ മത്സരം. ഇത് ഇടക്കാല ശിക്ഷ മാത്രമാണ്. മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച്, വിശദമായ അന്വേഷണ റിപ്പോർട്ട് അച്ചടക്ക സമിതി സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും മറ്റ് ശിക്ഷകൾ സ്വീകരിക്കും.

Football Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: