ISL 2018 Football Live Score, Kerala Blasters vs FC Pune City Football Live Updates: കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയം മാത്രം മുന്നിൽ കണ്ട് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പൂണെ സിറ്റി എഫ് സിക്കെതിരെ തോറ്റു.

ആരാധകരുടെ രണ്ടാം ബഹിഷ്‌കരണത്തിനും ബ്ലാസ്റ്റേർസിന്റെ കളിയിൽ മാറ്റമുണ്ടാക്കാനായില്ല. എഫ് സി പൂനെ സിറ്റിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേർസ് സ്വന്തം ഗ്രൗണ്ടിൽ മറ്റൊരു തോൽവി കൂടി വഴങ്ങി. ആദ്യ പകുതിയിൽ ആഷിഖ് കരുണിയന്റെ മികച്ച ക്രോസ് കൃത്യമായി വലയ്ക്ക് അകത്താക്കി മാർസലിനോ നൽകിയ ലീഡിൽ മൂന്ന് പോയിന്റും സ്വന്തമാക്കി പൂനെ സിറ്റി എഫ് സി മുന്നോട്ട്.

കഴിഞ്ഞ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ കളി ബഹിഷ്കരിച്ച ആരാധകർ ഇന്നും മുഖം തിരിച്ചാണ് ഇരുന്നത്. കസേരകൾ ഏറെയും ഒഴിഞ്ഞ് കിടന്നു. അതിനാൽ തന്നെ പൂനെയ്ക്ക് എതിരെ കടുത്ത സമ്മർദ്ദത്തിലാണ് ബ്ലാസ്റ്റേർസ് കളിച്ചത്. അനവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ മഞ്ഞപ്പടയാളികൾക്ക് സാധിച്ചില്ല.

ISL 2018 Football Live Score, Kerala Blasters vs FC Pune City Football Live Updates: മത്സരം തത്സമയം

ഫുൾ ടൈം….

90’+5: മത്സരം അവസാനിച്ചു. ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിന്റെ ലീഡിൽ പൂനെ സിറ്റി വിജയിച്ചു.

90′ അവസാന അഞ്ച് മിനിറ്റ് അധികസമയത്ത് കളിക്കാനായി നർസാരിയെ പിൻവലിച്ച് പകരം സൂരജ് റാവത്തിനെ ബ്ലാസ്റ്റേർസ് രംഗത്തിറക്കുന്നു.

84′ ബ്ലാസ്റ്റേർസിനെ വിറപ്പിച്ച് ഹ്യൂമിന്റെ മുന്നേറ്റം. എന്നാൽ ലാകിച് പെസിക് പന്ത് തട്ടിയകറ്റുന്നു…

71′ സ്റ്റാൻകോവിച്ചിന്റെ നെടുനീളൻ ഗോൾ കിക്ക് പറന്നുയർന്ന് തട്ടിയകറ്റുന്നു ബ്ലാസ്റ്റേർസ് കീപ്പർ ധീരജ്

65′ സക്കീർ എടുത്ത കോർണർ കിക്ക് ഹെഡ് ചെയ്ത് വലയിലാക്കാൻ സഹലിന്റെ വിഫല ശ്രമം…

54′ മൈതാനത്ത് ഇറങ്ങി ഒരു മിനിറ്റാകും മുൻപ് തന്നെ പെകുസനെ ഫൗൾ ചെയ്‌തതിനെ സ്റ്റാൻകോവിച് റഫറിയിൽ നിന്ന് മഞ്ഞ കാർഡ് വാങ്ങുന്നു.

53′ പൂനെ തങ്ങളുടെ ഏറ്റവും മൂർച്ചയേറിയ ആയുധമായ മാർസലിനോയെ പിൻവലിച്ചിരിക്കുന്നത്. മാർകോ സ്റ്റാൻകോവിച്ചാണ് പകരക്കാരൻ.

52′ വീണ്ടും മികച്ചൊരു ചാൻൻസ്…. സ്റ്റൊജനോവിച്ചിന് എതിരാളികളുടെ ബോക്സിനകത്ത് പന്ത് കൈമാറുന്നതിൽ പെകുസൻ വിജയിച്ചു. എന്നാൽ താളം കിട്ടാതെ വിഷമിച്ച സ്ട്രൈക്കർ മൈതാനത്ത് വീഴുന്നു. പന്തുമായി പൂനെ താരങ്ങൾ പ്രത്യാക്രമണത്തിന്…

51′ പൂനെ താരം പൻവാലിന് റഫറി മഞ്ഞ കാർഡ് വിധിക്കുന്നു.

47′ ഡങ്കലിനെ പിൻവലിച്ച് സികെ വിനീതിനെ മൈതാനത്ത് ഇറക്കിയിരിക്കുകയാണ് ഡേവിഡ് ജയിംസ്.

46′ ഗോൾഡൻ ചാൻസ്…. രണ്ടാം പകുതിയിൽ പൂനെ താളം കണ്ടെത്തും മുൻപ് തന്നെ സമനില പിടിക്കാനുളള സുവർണ്ണാവസരമാണ് പാഴാക്കിയത്. മുന്നേറ്റത്തിൽ തുടർച്ചയായി സ്റ്റൊജനോവിച്ച് അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണ്. ഇക്കുറി ഹാലിചരണാണ് ബോക്സിനകത്ത് സ്റ്റൊജനോവിച്ചിന് പന്ത് നൽകിയത്. എന്നാൽ ഒന്നും സംഭവിക്കുന്നില്ല.

ആദ്യ പകുതി അവസാനിപ്പിച്ച് റഫറി വിസിൽ മുഴക്കിയിരിക്കുന്നു. പൂനെയ്ക്ക് മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം എന്നാണ് ഇതുവരെ ഉളള കളി വ്യക്തമാക്കുന്നത്. മികച്ച നീക്കങ്ങൾ നടത്താനും ഗോൾ ഷോട്ടുകൾ ഉതിർക്കാനും പൂനെയ്ക്ക് സാധിച്ചു. ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേർസിനെ പിന്നിലാക്കാനും അവർക്ക് കഴിഞ്ഞു. എന്നാൽ ബ്ലാസ്റ്റേർസിന് പൂനെയുടെ പ്രതിരോധ കോട്ട തകർക്കാനായില്ല. മുന്നേറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ബോൾ ഗോളാക്കുന്നതിൽ മഞ്ഞപ്പട തീർത്തും പരാജയപ്പെടുകയാണ് ഉണ്ടായത്.

45′ ആദ്യപകുതിയിൽ അഞ്ച് മിനിറ്റ് അധിക സമയം ആണ് അനുവദിച്ചിരിക്കുന്നത്.

42′ ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിയ പ്രകടനമാണ് കേരള ബ്ലാസ്റ്റേർസിന്റ ഭാഗഗത്ത് നിന്നുണ്ടായത്. മത്സരത്തിൽ പൂനെയെ വിറപ്പിക്കാൻ സാധിക്കും വിധം ഒരൊറ്റ നീക്കവും ഇതുവരെ മഞ്ഞപ്പോരാളികൾ നടത്തിയിട്ടില്ല.

33′ ആദിൽ ഖാൻ നൽകുന്ന ത്രൂ ബോൾ റോബിൻ സിങ് കാലിലൊതുക്കി മുന്നേറുന്ന കാഴ്ച… ഇടതുവിങിലൂടെ മുന്നേറിയ റോബിൻ സിങ് പന്ത് ഗോളാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ലാകിച് പെസികാണ് ഇക്കുറി ബ്ലാസ്റ്റേർസിന്റെ രക്ഷകനായത്.

30′ ചാാാൻൻസ്… വീണ്ടും ബ്ലാസ്റ്റേർസ് അവസരം തുലയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്റ്റൊജനോവിച്ച് നടത്തുന്ന മുന്നേറ്റം പക്ഷെ ലക്ഷ്യം കാണുന്നില്ല. പൂനെയുടെ പ്രതിരോധ കോട്ടയ്ക്ക് മുന്നിൽ ലക്ഷ്യം കാണാനാവാതെ ബ്ലാസ്റ്റേർസ് സ്ട്രൈക്കർ പരാജയപ്പെടുന്നു.

27′ ബ്ലാസ്റ്റേർസിന് മേൽ കനത്ത സമ്മർദ്ദമാണ്ഇപ്പോഴുളളത്. ജയിക്കുകയല്ലാതെ അവർക്ക് മുന്നിൽ മറ്റ് വഴികളില്ല. ടീമിന്റെ വിജയം കാത്തിരിക്കുന്ന ആരാധകർ അല്ലെങ്കിൽ കൂടുതൽ രോഷാകുലരാകുകയും തുടർ മമത്സരങ്ങളിലും ടീമിനോട് അകന്ന് മാറി നിൽക്കുകയും ചെയ്യുമെന്ന ഭയം അവർക്കുണ്ട്.

23′ വീണ്ടും ഐഎസ്എല്ലിലെ മലയാളി ടീമിന് മുന്നിൽ വില്ലനായി മലയാളിയായ ആഷിഖ് കരുണിയൻൽ ഇടത് വിങിലൂടെ മുന്നേറിയ ആഷിഖ് ഗോൾ മുഖത്തേക്ക് മികച്ചൊരു ക്രോസ് നൽകുന്നു. പക്ഷെ കൃത്യമായി കാൽവച്ച് പന്ത് തടുക്കുന്ന ജിങ്കൻ ബ്ലാസ്റ്റേർസിന്റെ രക്ഷകനാകുന്നു.

20′ : ഗോൾ…..!!!! കേരള ബ്ലാസ്റ്റേർസിന്റെ പ്രതിരോധ നിരയിലെ  വീഴ്ചകൾ മുതലെടുത്ത് തുടർ ആക്രമണം നടത്തിയ മാർസലിനോ ഒടുവിൽ നേട്ടമുണ്ടാക്കിയിരിക്കുന്നു. മലയാളി താരം ആഷിഖ് കരുണിയന്റെ ക്രോസ് കൃത്യമായി വലയിലാക്കി പൂനെയെ മുന്നിലെത്തിച്ചിരിക്കുകയാണ് മാർസലിനോ.

14′ : മൽസരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും മുന്നേറുന്ന കാഴ്ചയാണ്. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ലെൻ ദുംഗൽ, സ്ലാവിസ സ്റ്റൊജനോവിച്ച് എന്നിവർ ഇതിനോടകം മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഇവരുടെ ഗോൾ ശ്രമം പാഴായി.

13′ ബ്ലാസ്റ്റേർസിന് ചാാാൻൻൻസ്…!!! മത്സരത്തിൽ ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഉതകും വിധം മലയാളി താരം സഹൽ മികച്ചൊരു മുന്നേറ്റമാണ് സ്വന്തം ടീമിന് വേണ്ടി നടത്തിയത്. എന്നാൽ ബ്ലാസ്റ്റേർസിന് ലീഡെടുക്കാനായില്ല. പന്ത് പുറത്തേക്ക്…

11′ : മത്സരത്തിലെ ആദ്യ മഞ്ഞ കാർഡ് പൂനെ സിറ്റി എഫ് സിയുടെ താരം സാർത്ഥക് ഗോലിക്ക്…

7′ : ചാൻസ്…. സെന്റർ ഡിഫൻസ് പൊസിഷനിൽ കളിച്ച അനസ് എടത്തൊടികയുടെ കാലിൽ നിന്നും തന്ത്രപരമായി പന്ത് നേടിയ മാർസലിനോയുടെ തകർപ്പൻ മുന്നേറ്റം. ഗോളെന്ന് തോന്നിപ്പിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പൂനെ സ്ട്രൈക്കർ…

00.00: കിക്കോഫ്… ബ്ലാസ്റ്റേർസ് പൂനെ മത്സരത്തിന് കിക്കോഫ്

7.15 pm: പ്രതീക്ഷിച്ചത് പോലെ ഡേവിഡ് ജെയിംസ് അണിനിരത്തിയത് 4-2-3-1 ശൈലിയിലാണ്.  സീസണിൽ ഉടനീളം ബ്ലാസ്റ്റേഴ്സ് ഗോൾവലയ്ക്ക് മുന്നിൽ ധീര പ്രകടനം കാഴ്ചവെച്ച ധീരജ് സിങ് തന്നെയാണ് കേരളത്തിന്റെ ഗോൾകീപ്പർ. മലയാളി താരം അനസ് എടത്തൊടിക, നായകൻ സന്ദേശ് ജിങ്കൻ, ലാകിച്ച് പെസിച്ച്, സിറിൽ കാളി എന്നിവരാണ് പ്രതിരോധനിരയിലെ കാവൽക്കാർ.

7.00 pm:  സ്റ്റോജനോവിച്ചാണ് ടീമിന്റെ ഏക സ്ട്രൈക്കർ. മുന്നേറ്റത്തിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഉളള ചുമതല മികവോടെ കളിക്കുന്ന നർസാരിയ്ക്കും ഡങ്കലിനുമാണ്.

6.45 Pm: . കളി തന്ത്രങ്ങൾ മെനയാൻ മധ്യനിരയിൽ രണ്ട് മലയാളി താരങ്ങളാണ് കളിക്കുന്നത്. സഹൽ അബ്ദുൾ സമദും, സക്കീർ മുണ്ടൻപാറയും. ഇരുവരും ഡിഫൻസീവ് മിഡ്ഫീൾഡിലാകും സ്ഥാനം കണ്ടെത്തുക.

6.30 pm: കേരള ബ്ലാസ്റ്റേർസിന്റെ മധ്യനിരയിൽ കിസിറ്റോക്ക് പകരം പെക്കൂസൺ സ്ഥാനം കണ്ടെത്തുമെന്നാണ് ആദ്യ ഇലവനെ കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ. മധ്യനിരയിൽ മികവ് പുലർത്താതെ ബ്ലാസ്റ്റേർസിന് മികച്ച മുന്നേറ്റങ്ങൾ സാധ്യമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook