scorecardresearch

ISL 2018, Kerala Blasters vs Bengaluru FC Live Score: സമനില തെറ്റി; സെൽഫ് ഗോളിൽ ബ്ലാസ്റ്റേർസ് വീണു

ആദ്യ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ആകെ മൂന്ന് സമനിലയും ഒരു ജയവുമാണ് ബ്ലാസ്റ്റേർസിന്റെ സമ്പാദ്യം

ആദ്യ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ആകെ മൂന്ന് സമനിലയും ഒരു ജയവുമാണ് ബ്ലാസ്റ്റേർസിന്റെ സമ്പാദ്യം

author-image
Kiran Gangadharan
New Update
ISL 2018, Kerala Blasters vs Bengaluru FC Live Score: സമനില തെറ്റി; സെൽഫ് ഗോളിൽ ബ്ലാസ്റ്റേർസ് വീണു

ISL 2018, Kerala Blasters vs Bengaluru FC Live Updates, Live Score: കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വീണ്ടുമൊരിക്കൽ കൂടി മഞ്ഞക്കടൽ കൊണ്ട് നിറഞ്ഞു. എന്നാൽ ആരാധകരുടെ മനസിൽ നിരാശയുടെ മറ്റൊരു നോവു കൂടി ബാക്കിയാക്കി മത്സരം അവസാനിച്ചു.

Advertisment

സമനില മാറണം, ജയിച്ച് കയറണം എന്നാണ് എല്ലാ ആരാധകരും ആഗ്രഹിച്ചതെങ്കിലും ഇഞ്ചുറി ടൈമിൽ കിട്ടിയ ഫ്രീകിക്ക് പോലും ലക്ഷ്യം കണ്ടില്ല. നിർഭാഗ്യം നിറഞ്ഞ മത്സരത്തിൽ സെൽഫ് ഗോളിൽ ബ്ലാസ്റ്റേർസ് പരാജയപ്പെട്ടു.

13ാം മിനിറ്റിൽ ഛേത്രിയാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 32ാം മിനിറ്റിൽ സ്റ്റൊജനോവിച്ച് പെനാൽറ്റിയിലൂടെ ഗോൾ മടക്കി. 81ാം മിനിറ്റിൽ ക്രമരവിച്ചിന്റെ സെൽഫ് ഗോളിൽ ബ്ലാസ്റ്റേർസ് തോൽക്കുകയും ചെയ്തു.

ISL 2018, Kerala Blasters vs Bengaluru FC Live Updates, Live Score:

90+5' ഐഎസ്എൽ അഞ്ചാം സീസണിൽ ബ്ലാസ്റ്റേർസിന് ആദ്യ പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗലുരു ബ്ലാസ്റ്റേർസിനെ തോൽപ്പിച്ചു.

Advertisment

90' അഞ്ച് മിനിറ്റ് അധികസമയം...

83' നർസാരിയുടെ മുന്നേറ്റം തടയാൻ ശ്രമിച്ച നിഷു കുമാർ കോർണർ വഴങ്ങുന്നു. ഒന്നും സംഭവിക്കുന്നില്ല...

81'ഗോൾൾൾൾ!!! ബ്ലാസ്റ്റേർസിന്റെ പ്രതിരോധത്തിൽ പിഴവ്. ക്രമരവിച്ചിന്റെ സെൽഫ് ഗോളിൽ ബെംഗലുരുവിന് ലീഡ്. 2-1 ക്സിസ്കോ തൊടുത്ത ഷോട്ട് ഗോൾകീപ്പർ നവീൻകുമാർ ഉജ്ജ്വല നീക്കത്തിലൂടെ തടുത്തെങ്കിലും ഇത് ക്രമരവിച്ചിന്റെ ദേഹത്ത് തട്ടി വലയ്ക്ക് അകത്തേക്ക്.

78' ബ്ലാസ്റ്റേർസിന്റെ മികച്ചൊരു മുന്നേറ്റം കൂടി. പ്രശാന്ത് നൽകിയ ക്രോസ് ഗോളാക്കി മാറ്റുന്നതിൽ വീണ്ടും സികെ വിനീത് പരാജയപ്പെടുന്നു. തൊട്ടുപിന്നാലെ മൈതാനത്ത് ബെംഗലുരുവിന്റെ ആൽബർട്ടോ പോളോയും സികെ വിനീതും ഏറ്റുമുട്ടി. രണ്ട് പേർക്കും റഫറി മഞ്ഞ കാർഡ് ഉയർത്തി.

76' റഫറിയോട് മഞ്ഞപ്പടയ്ക്ക് പറയാനുളളത്

"കളിയിൽ എന്ത് വ്യത്യാസം ഉണ്ടായാലും കൂടുതൽ സൂക്ഷിച്ച് ശ്രദ്ധയോടെ നോക്കിയ ശേഷം മാത്രം വിസിൽ മുഴക്കണം" മഞ്ഞപ്പട

publive-image

69' പരിക്കേറ്റ ഡങ്കലിനെ ബ്ലാസ്റ്റേർസ് പിൻവലിക്കുന്നു. ഹോലിചരൺ നർസാരി മൈതാനത്തേക്ക്...

66' മധ്യനിരയിൽ സഹൽ അബ്ദുൾ സമദിനെ പിൻവലിച്ച് കറേജ് പെക്കൂസനെ രംഗത്തിറക്കുന്നു.

63' ബെംഗലുരു നിരയിൽ മാറ്റം. ഉദാന്ത സിങിനെ പിൻവലിച്ച് പകരം കീൻ ലൂയിസിനെ ഇറക്കി.

61' ബെംഗലുരുവിന് അനുകൂലമായി മറ്റൊരു കോർണർ കൂടി. കിക്ക് വലയിലാക്കാനുളള ഛേത്രിയുടെ ശ്രമത്തെ സിറിൽ കാലി അനായാസം പരാജയപ്പെടുത്തുന്നു.

56' സേവ്... നവീൻ കുമാറിൽ നിന്ന് മികച്ച പ്രകടനം. മികു നൽകിയ പാസ് ഉദാന്ത വലയിലാക്കാൻ ശ്രമിക്കുമ്പോഴേക്കും ജിങ്കനും പെസികും അടക്കമുളള ബ്ലാസ്റ്റേർസ് താരങ്ങൾ അദ്ദേഹത്തെ വളയുന്നു. എങ്കിലും ഉദാന്ത ഗോൾ വല ലക്ഷ്യമാക്കി പന്ത് ഷൂട്ട് ചെയ്തു. എന്നാൽ വായുവിൽ ഉയർന്ന് നവീൻ കുമാർ അത് തട്ടിമാറ്റി.

52' ഛേത്രി-മികു ദ്വയം അതാണ് ബെംഗലുരുവിന്റെ കരുത്തെന്ന് അടിവരയിടുന്ന മറ്റൊരു നീക്കം. ഗോൾ ബോക്സിന് പുറത്ത് നിന്ന് മികുവിനെ ലക്ഷ്യമാക്കി അരപ്പൊക്കത്തിൽ ഛേത്രി തൊടുത്ത ഷോട്ടിനെ അതേ നിമിഷം തന്നെ വലയിലാക്കാൻ മികുവിന്റെ ശ്രമം. എന്നാൽ നെമഞ്ച പെസികിന്റെ മുതുകിൽ തട്ടി പന്ത് പുറത്തേക്ക്.

50' രണ്ടാം പകുതി ആരംഭിച്ച് മൂന്ന്് മിനുട്ട് പിന്നിട്ടിട്ടും ബ്ലാസ്റ്റേർസിന്റെ പകുതിയിൽ തന്നെയാണ് പന്തുളളത്. മികച്ച ഒരു മുന്നേറ്റവും ഈ അഞ്ച് മിനിറ്റിൽ ബ്ലാസ്റ്റേർസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

48' ബ്ലാസ്റ്റേർസിന്റെ പ്രതിരോധ താരം ലാൽറുവത്താരയ്ക്ക് എതിരാളിയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് മഞ്ഞ.

46' മൂന്ന് ഫ്ലഡ് ലൈറ്റുകളും അണഞ്ഞതിനെ തുടർന്ന് കലൂർ സ്റ്റേഡിയത്തിൽ 30 മിനിറ്റോളം ബ്ലാസ്റ്റേർസ്-ബെംഗലുരു മത്സരം വൈകി.

8.43 pm: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈദ്യുതി തടസം നേരിട്ടു. മൂന്ന് ഫ്ലഡ് ലൈറ്റുകളും പ്രവർത്തിക്കുന്നില്ല.

publive-image

45'ആദ്യ പകുതിക്ക് പിരിയുമ്പോൾ മത്സരം സമനിലയിൽ...

45' ആദ്യ പകുതിയിൽ രണ്ട് മിനിറ്റ് അധികസമയം അനുവദിച്ചു.

40' മൈതാനത്തിന്റെ വലതുവശത്ത് സികെ വിനീതിനെ ഫൗൾ ചെയ്ത് വീഴ്ത്തുന്നു. ബ്ലാസ്റ്റേർസന് അനുകൂലമായ ഫ്രീ കിക്ക്. ഒന്നും സംഭവിക്കുന്നില്ല.

38' മധ്യനിരയിൽ നിന്ന് സഹലിന്റെ നെടുനീളൻ പാസ് മുന്നേറ്റത്തിലുളള സികെ വിനീതിന്. പന്തുമായി മുന്നേറിയ വിനീതിനെ ബെംഗലുരു താരങ്ങൾ വളയുന്നു. പന്ത് മധ്യഭാഗത്ത് സ്റ്റൊജനോവിച്ചിന് കൈമാറുന്നു. വലതുവിങിലുളള പ്രശാന്തിന് പന്ത് കൈമാറാനുളള സ്റ്റൊജനോവിച്ചിന്റെ ശ്രമം പക്ഷെ ലക്ഷ്യം കാണുന്നില്ല.

publive-image

30' പെനാൽറ്റി ഗോളാക്കി സ്റ്റൊജനോവിച്ച്... ബ്ലാസ്റ്റേർസ് ആദ്യ ഗോളടിച്ചു. സഹലിനെ ഗോൾ ബോക്സിൽ ഇടിച്ചിട്ടതിനാണ് ബെംഗലുരു പെനാൽറ്റി വഴങ്ങിയത്.

24' കുമാം ഉദാന്ത സിങിന്റെ ലോങ് റേഞ്ചർ ബ്ലാസ്റ്റേർസ് ഗോൾ മുഖത്തേക്ക്. നേരിയ വ്യത്യാസത്തിൽ പുറത്തേക്ക്.

21': വലതുവിങ്ങിൽ നിന്നും പ്രശാന്തിന്റെ ക്രോസിനെ വലയിലാക്കുന്നതിൽ സ്റ്റൊജനോവിച് പരാജയപ്പെട്ടു. ബെംഗലുരു ഗോൾ ബോക്സിന് മുന്നിൽ ഇടത് ഭാഗത്തുണ്ടായിരുന്ന ഡങ്കലിന് പന്ത് ലഭിച്ചെങ്കിലും ഷൂട്ട് ചെയ്തത് പുറത്തേക്ക്. മികച്ചൊരു അവരമാണ് നഷ്ടമായത്.

17.00: നിക്കോളാസ് ഫെദോറിന്റെ പാസ് കൃത്യമായി കാലിലെടുത്ത്, ജിങ്കനെ കബളിപ്പിച്ച് മുന്നേറിയ ഛേത്രി ബ്ലാസ്റ്റേർസിന്റെ വല നിറച്ചു. ബെംഗലുരു ഒരു ഗോളിന് മുന്നിൽ.

14.17: മത്സരത്തിന് തൊട്ടുമുൻപ് മഞ്ഞപ്പട ആരാധകർ ഉയർത്തിയ ബാനർ

publive-image

9.45: ബ്ലാസ്റ്റേർസിൽ നിന്നും മികച്ചൊരു കൗണ്ടർ അറ്റാക്ക്. എന്നാൽ സ്റ്റൊജനോവിച്ചിന് പന്തിനൊപ്പം പാഞ്ഞെത്താനായില്ല. സ്റ്റേഡിയത്തിൽ നിരാശയുടെ നെടുവീർപ്പ് മുഴങ്ങി..

8.10: മികച്ച മുന്നേറ്റങ്ങളിലൂടെ ബെംഗലുരു താരങ്ങൾ ബ്ലാസ്റ്റേർസ് ഗോൾ മുഖത്തേക്ക് നിരന്തരം ആക്രമിച്ചെത്തുന്നുണ്ട്.

2.40: ഇടതുവിങ്ങിലൂടെ മുന്നേറിയ കെ പ്രശാന്ത് ബെംഗലുരുവിന്റെ ഗോൾ ബോക്സിന് മുന്നിൽ ആരാലും മാർക് ചെയ്യാതെ നിന്ന വിനീതിന് പന്ത് കൈമാറി. പന്ത് സ്റ്റോപ് ചെയ്യാതെ നേരെ ബോക്സിലേക്കടിക്കാനുളള വിനീതിന്റെ ശ്രമം പാഴായി. പന്ത് പുറത്തേക്ക്.

0.00: മത്സരത്തിന് കിക്കോഫ്...

7.20 pm: ബെംഗലുരു നിര ഇങ്ങിനെ....

7.10 pm: ആദ്യ ഇലവനിൽ മൂന്ന് മലയാളി താരങ്ങളുമായാണ് ബ്ലാസ്റ്റേർസ് ഇറങ്ങുന്നത്. 4-2-3-1 ഫോർമേഷനിലാണ് ബ്ലാസ്റ്റേർസ് ഇറങ്ങുന്നത്. പോപ്ലാറ്റ്നിക് ആദ്യ ഇലവനിൽ ഇല്ല. സ്റ്റൊജനോവിച്ചാണ് മുന്നേറ്റത്തിൽ. പ്രശാന്ത്, വിനീത്, ഡങ്കൽ എന്നിവർ അറ്റാക്കിങ് മിഡ്‌ഫീൽഡർമാരാണ്. സഹലും ക്രമരവിച്ചുമാണ് സെന്റർബാക്. ലാൽറുത്തറ, ജിങ്കൻ, നെമഞ്ച പെസിക്, സിറിൽ കാലി എന്നിവരാണ് പ്രതിരോധത്തിൽ. നവീൻ കുമാർ തുടർച്ചയായ മൂന്നാം മത്സരത്തിലും ബ്ലാസ്റ്റേർസിന്റെ ഗോൾവല കാക്കും.

7.00 pm: ബ്ലാസ്റ്റേർസ് താരങ്ങൾ പരിശീലനത്തിനിടെ

publive-image

6.45 pm: മത്സരത്തിന് മുൻപ് വാം അപ്പിനായി ഇരു ടീമുകളുടെയും താരങ്ങൾ മൈതാനത്ത് അണിനിരന്ന് കഴിഞ്ഞു. ഇരു സംഘവും പരിശീലനം നടത്തുകയാണ്.

publive-image

6.30 pm: ഇന്ത്യൻ സൂപ്പർ ലീഗ് ബ്ലാസ്റ്റേർസ്-ബെംഗലുരു മത്സരത്തിന്റെ തത്സമയ റിപ്പോർട്ടിലേക്ക് എല്ലാവർക്കും സ്വാഗതം.

മൂന്ന് പോയിന്റ് നേടുക മാത്രമാണ് ബ്ലാസ്റ്റേർസിന്റെ ലക്ഷ്യം. അഞ്ച് മത്സരം കഴിഞ്ഞപ്പോൾ ഒരു തോൽവി പോലും ഇല്ലെങ്കിലും ടീമിന് ആശിക്കത്തക്കതായി കാര്യമായൊന്നും ഇല്ല. സീസൺ മുന്നോട്ട് പോകും തോറും ബ്ലാസ്റ്റേർസിന് പോയിന്റുകൾ കൂടിയേ തീരൂ. എന്നാൽ ബെംഗലുരു ഇതിനോടകം തന്നെ തങ്ങളുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. ബ്ലാസ്റ്റേർസ് എന്ന കൊമ്പന്റെ കൊമ്പ് ഹോം ഗ്രൗണ്ടിൽ തകർക്കുക മാത്രമാകും അവരുടെ ലക്ഷ്യം.

Bengaluru Fc Kerala Blasters Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: