ജയിക്കാനുറച്ച് ബ്ലാസ്റ്റേർസ്; കൊമ്പന്റെ കൊമ്പൊടിക്കാൻ ബെംഗലുരു

മികുവും ഛേത്രിയും മുന്നിൽ നിന്ന് നയിക്കുന്ന ബെംഗലുരു എഫ് സി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കരുത്തരായ ടീമാണ്

Sandesh jhingan leaves kerala blasters in ISL conformation from club
ബ്ലാസ്റ്റേർസ് താരം സന്ദേശ് ജിങ്കൻ പരിശീലനത്തിനിടെ

കൊച്ചി: ഐഎസ്എൽ അഞ്ചാം സീസണിൽ ബെംഗലുരു എഫ് സിയും കേരള ബ്ലാസ്റ്റേർസ് എഫ്സിയും തമ്മിലുളള ആദ്യ മത്സരം ഇന്ന് നടക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം.

ഇന്ന് രണ്ടാം ജയം തേടിയാണ് ബ്ലാസ്റ്റേർസ് ഇറങ്ങുന്നത്. ആദ്യ നാല് മത്സരത്തിൽ മൂന്നിലും സമനില പിടിച്ച ബ്ലാസ്റ്റേർസിന് ഇനി സമനിലകൾ അധികബാധ്യതയാകും. അതിനാൽ തന്നെ ജയം മാത്രമാണ് ബ്ലാസ്റ്റേർസിന്റെ ലക്ഷ്യം.

മികുവും ഛേത്രിയും മുന്നിൽ നിന്ന് നയിക്കുന്ന ബെംഗലുരു എഫ് സി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കരുത്തരായ ടീമാണ്. കൊച്ചിയിൽ ബ്ലാസ്റ്റേർസിന്റെ മൈതാനത്ത്, ബ്ലാസ്റ്റേർസ് ആരാധകരെ സാക്ഷിയാക്കി വിജയം കൊയ്യാനാണ് ബെംഗലുരുവിന്റെ വരവ്.

നിഷുവും യുവാനാനും സെറാനും ഭെക്കെയും പാർത്താലുവും അടങ്ങുന്ന ബെംഗലുരുവിന്റെ പ്രതിരോധ നിരയെ തകർക്കുക എളുപ്പമല്ല. ഗോളി ഗുർപ്രീത് സിങിന്റെ കണ്ണും മെയ്യും മറികടക്കുകയും പ്രയാസം.

ഇന്നലെ ആദ്യ ജയം തേടി ജംഷഡ്‌പൂരിനെ നേരിട്ട ഡൽഹി ഡൈനാമോസിന്റെ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും നിശ്ചിത സമയത്ത്  രണ്ട് ഗോളുകൾ വീതം നേടി.  ജംഷഡ്പുർ സ്റ്റാന്റിങിൽ ഒന്നാമതെത്തി.

39–ാം മിനിറ്റിൽ സെർജിയോ സിഡോഞ്ച ജംഷഡ്പുരിനു ലീഡ് നൽകി. എന്നാൽ രണ്ടാംപകുതിയിൽ ലാലിയാൻസുവാല (55), അഡ്രിയ കാർമോന (58) എന്നിവരുടെ ഗോളിൽ ഡൽഹി ലീഡെഡുത്തു. ജയിച്ചെന്ന് കരുതിയ ഡൽഹിക്ക് 77ാം മിനിറ്റിൽ ടിരിയുടെ ഗോൾ തിരിച്ചടിയായി. നാല് കളിയിൽ നിന്ന് ഏഴ് പോയിന്റാണ് ഡൽഹിയുടെ സമ്പാദ്യം.

Web Title: Isl 2018 kerala blasters vs bengaluru fc kochi jni stadium

Next Story
വീറോടെ ഇന്ത്യ; വിന്റീസ് വിറപ്പിച്ചു, പിന്നെ കീഴടങ്ങി
The moderation of comments is automated and not cleared manually by malayalam.indianexpress.com