scorecardresearch

വീറോടെ ജംഷഡ്‌പൂർ; മുംബൈയെ തകർത്ത് തുടക്കം

മുംബൈയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച ജംഷഡ്‌പൂരിന് മൂന്ന് പോയിന്റ് സ്വന്തം

മുംബൈ: കിതച്ച് കളിച്ച പഴയ ടീമല്ല ഇക്കുറി ഐഎസ്എല്ലിൽ കളിക്കാനിറങ്ങുന്നതെന്ന് ആദ്യ മത്സരത്തിൽ തന്നെ പ്രഖ്യാപിച്ച് ജംഷഡ്പൂർ. അഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളിനാണ് ജംഷഡ്‌പൂർ തകർത്തത്.

28ാം മിനിറ്റിൽ മരിയോ അര്‍കസും ഇഞ്ചുറി ടൈമിൽ പബ്ലോ മോര്‍ഗാഡോയും നേടിയ ഗോളുകളാണ് ടീമിന് വിജയം സമ്മാനിച്ചത്. ആക്രമിച്ച് കളിച്ച ജംഷഡ്‌പൂർ അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്.

മുംബൈ അരീനയിൽ തുല്യ ശക്തികൾ തമ്മിലുളള പോരാട്ടമായിരുന്നു നടന്നത്. ഒറ്റ സ്ട്രൈക്കറെ മുൻനിർത്തിയാണ് ഇരുടീമുകളും കളിച്ചത്. മുംബൈ മൂന്ന് വട്ടം എതിർ ടീമിന്റെ ഗോൾ വല കുലുക്കിയെങ്കിലും മൂന്നും റഫറി ഓഫ് സൈഡ് വിളിച്ചതിനെ തുടർന്ന് നഷ്ടമായി.

കരുതലോടെയാണ് ഇരു ടീമുകളും കളി തുടങ്ങിയത്. തുടക്കത്തി തന്നെ ആക്രമിക്കാൻ ഇരുവരും തയ്യാറായില്ല. എന്നാൽ ആദ്യം കാലുകൾക്ക് വേഗം കൂട്ടിയത് ജംഷഡ്‌പൂരായിരുന്നു. ഫലം 28ാം മിനിറ്റിൽ അവർക്കനുകൂലമായി വരികയും ചെയ്തു. ഇടത് വിങ്ങിൽ നിന്ന് കാർലോസ് കാൽവോ നൽകിയ ക്രോസ് തലകൊണ്ട് കുത്തി വലയ്ക്കകത്താക്കുകയായിരുന്നു മരിയോ ആർക്വസ്.

തിരിച്ചടിക്കാൻ മുംബൈ ആഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ നിരാശയായിരുന്നു ഫലം. പിന്നീട് രണ്ടാം പകുതിയിൽ മുംബൈ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. ജംഷഡ്‌പൂർ കോട്ട കെട്ടി പ്രതിരോധിച്ചതിന് പുറമെ ഭാഗ്യവും അവർക്ക് തുണയായി. നാല്പത്തിയെട്ടാം മിനിറ്റിലും അന്‍പത്തിയെട്ടാം മിനിറ്റിലും മുംബൈയുടെ മുന്നേറ്റം തടയാൻ സാധിച്ചതാണ് ജംഷഡ്പൂരിന്റെ വിജയത്തിൽ നിർണ്ണായകമായത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2 18 jamshedpur fc beat mumbai city fc 2

Best of Express