ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിലെ ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ ബെംഗലൂരുവിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നിട്ട് നിൽക്കുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡാണ് നോർത്ത് ഈസ്റ്റിനുള്ളത്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ റെഡീം ത്ലങ്ങാണ് നോർത്ത് ഈസ്റ്റിന് വേണ്ടി ഗോൾ കണ്ടെത്തിയത്.

തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത നോർത്ത് ഈസ്റ്റ് 20-ാം മിനിറ്റിൽ ലക്ഷ്യം കാണുകയായിരുന്നു. നായകൻ ഓഗ്ബെച്ചെയുടെ പാസിലായിരുന്നു ത്ലങ്ങിന്റെ ഗോൾ. പിന്നിലായതോടെ ബാംഗ്ലൂരും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.

41-ാം മിനിറ്റിൽ നിക്കോളസിന് റഫറി മഞ്ഞ കാർഡും വിധിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ നോർത്ത് ഈസ്റ്റ് നായകൻ ഓഗബെച്ചെ പരിക്കേറ്റ് പിൻവാങ്ങിയത് ടീമിന് തിരിച്ചടിയാകുമോയെന്ന് രണ്ടാം പകുതിയിൽ കണ്ടറിയാം. ഐ എസ് എല്ലിന്റെ ലീഗ് ഘട്ടത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്താണ് ബെംഗലൂരു സെമിയിലെത്തിയതെങ്കിൽ നാലാംസ്ഥാനക്കാരായാണ് നോർത്ത് ഈസ്റ്റ് തങ്ങളുടെ കന്നി‌ ഐഎസ്എൽ പ്ലേ ഓഫിൽ എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook