ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം സെമിയിൽ എഫ് സി ഗോവയ്ക്ക് തകർപ്പൻ ജയം. മുംബൈ സിറ്റി എഫ് സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഗോവ പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകത്തിൽ കളിയുടെ മുഴുവൻ നിയന്ത്രണവും തുടക്കം മുതൽ ഗോവൻ താരങ്ങൾക്കായിരുന്നു. ഇതോടെ ഫൈനലിലെത്താൻ മുംബൈയ്ക്ക് രണ്ടാംപാദത്തിൽ വൻ മാർജിനിൽ ജയം അനുവാര്യമാണ്.

മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് മുംബൈയായിരുന്നു. 20-ാം മിനിറ്റിൽ റാഫേൽ ബാസ്റ്റോസിന്റെ ഗോളിലായിരുന്നു മുംബൈ മത്സരത്തിൽ ലീഡെടുത്തത്. എന്നാൽ ഗോവൻ മറുപടിയ്ക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. 31-ാം മിനിറ്റിൽ ഇന്ത്യൻ താരം ജാക്കിചന്ദ് സിങ്ങിന്റെ ഗോളിൽ ഗോവ ഒപ്പമെത്തി. 39-ാം മിനിറ്റിൽ മൊർത്താഡ ഗോവയെ മുന്നിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ തന്നെ ഗോവ 2-1ന്റെ ലീഡ് സ്വന്തമാക്കി.

രണ്ടാം പകുതിയിൽ കൂടുതൽ അക്രമണകാരികളായ ഗോവയായിരുന്നു മൈതാനത്ത്. 51-ാം മിനിറ്റിൽ സൂപ്പർ താരം കോറോ ലീഡ് വീണ്ടും വർദ്ധിപ്പിച്ചു. മൊർത്താഡയുടെ രണ്ടാം ഗോൾ പിറന്നത് 58-ാം മിനിറ്റിൽ. ഇതോടെ മുംബൈ വൻതകർച്ചയുടെ വക്കത്തെത്തി. 82-ാം മിനിറ്റിൽ ഫെർണാണ്ടസ് ഗോൾ പട്ടിക പൂർത്തിയാക്കി. 5-1ന് മുംബൈ സ്വന്തം കാണികൾക്ക് മുന്നിൽ തകർന്നടിഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ