ജംഷഡ്പൂർ: ഐഎസ്എല്ലിലെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി ജംഷഡ്പൂര്‍ എഫ്സി. നോർത്തീസ്റ്റ് യുണൈറ്റഡിനെതിരായ നിര്‍ണായക മല്‍സരത്തില്‍ വിജയം നേടിയതോടെയാണ് ജാംഷഡ്പൂർ എഫ്സി പ്ലെഓഫ് സാധ്യത സജീവമാക്കിയത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്റ്റീവ് കോപ്പലിന്‍റെ സംഘം തോല്‍പ്പിച്ചത്.

നോര്‍ത്ത് ഈസ്റ്റിന്‍റെ മുന്നേറ്റങ്ങൾ ഏറെ കണ്ട ആദ്യപകുതിക്ക് ശേഷം 51ആം മിനിറ്റില്‍ വെല്ലിംഗ്ടണ്‍ പ്രയോറി ബൈസിക്കിള്‍ കിക്കിലൂടെ നേടിയ ഗോളാണ് ജംഷഡ്പൂരിനെ രക്ഷിച്ചത്. ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 25 പോയിന്‍റുകള്‍ സ്വന്തമാക്കിയ ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തെത്തി.

13 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള ചെന്നൈയിൻ എഫ്സിയാണ് നാലാം സ്ഥാനത്തുളളത്. 15 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് 21 പോയിന്റാണ് ഉളളത്. കരുത്തരായ ബാംഗ്ലൂരു എഫ്സി,ചെന്നൈയിൻ എഫ്സി എന്നിവർക്കെതിരായാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുളള മത്സരങ്ങൾ. ദുർബലരായ നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെയും ബ്ലാസ്റ്റേഴ്സിന് മത്സരമുണ്ട്.​ മൂന്ന് കളികളിലും വിജയിച്ചാൽ മാത്രമെ പ്ലെഓഫ് സ്വപ്നം കാണാൻ എങ്കിലും പറ്റുകയുളളു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ