ചെന്നൈ: ഐ.എസ്.എല്‍ രണ്ടാംപാദ സെമിഫൈനലില്‍ ഗോവയെ തകര്‍ത്ത് ചെന്നൈയിന്‍ എഫ്സി ഫൈനലില്‍. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ ജയം. സൂപ്പർ താരം ജെജെയുടെ ഇരട്ട ഗോളുകളാണ് സൂപ്പർ മച്ചാൻസിന് തകർപ്പൻ ജയം സമ്മാനിച്ചത്.

26 ആം മിനിറ്റില്‍ ജെ ജെയുടെ ഗോളിലൂടെയാണ് ചെന്നൈയിനാണ് മുന്നിലെത്തിയത്. 29 ആം മിനിറ്റില്‍ ഗണേഷും ചെന്നൈയിനായി ലക്ഷ്യം കണ്ടു. ഗോൾ മടക്കാൻ ഗോവ കിണഞ്ഞ് ശ്രമിച്ചെങ്കിലും ചൈന്നൈയിൻ ഗോൾകീപ്പർ കരൺജിത്തിന്റെ തകർപ്പൻ സേവുകൾ എതിരാളികളെ തടഞ്ഞു.

മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ജെജെ ചെന്നൈയിന്റെ പട്ടിക തികയ്ക്കുകയായിരുന്നു. ഗോവയില്‍ നടന്ന ആദ്യപാദപോരാട്ടത്തില്‍ ഇരുടീമും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബെംഗളൂരുവിനെ നേരിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ