കൊച്ചി തനിക്ക് സ്വന്തം വീട് പോലെ പ്രിയപ്പെട്ടതാണെന്നും കേരളം തന്റെ കുടുംബമാണെന്നും ജംഷഡ്പൂർ എഫ്.സി താരം കെർവെൽസ് ബെൽഫോർട്ട്. കേരളാ ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിണിൽ ഇറങ്ങിയ ബെൽഫോർട്ട് വെള്ളിയാഴ്ച ജംഷഡ്പൂരിന് വേണ്ടി ബ്ലാസ്റ്റേഴ്സിനെ നേരിടാൻ കൊച്ചിയിൽ ഇറങ്ങുകയാണ്. കൊച്ചിയിലെത്തിയ ബെൽഫോർട്ട് ഒരു മാധ്യമത്തോട് സംസാരിക്കുന്പോഴാണ് കോരളത്തോടും കൊച്ചിയോടുമുള്ള തന്റെ പ്രിയം വ്യക്തമാക്കിയത്.

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനുളള കാരണവും ബെൽഫോർട്ട് വെളിപ്പെടുത്തി. ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് തനിക്ക് നല്‍കാമെന്ന് പറഞ്ഞ കരാര്‍ സ്വീകാര്യമായിരുന്നില്ലെന്നും തനിക്കിണങ്ങുന്ന കരാർ നല്‍കിയത് സ്റ്റീവ് കോപ്പലായിരുന്നുവെന്നും ബെല്‍ഫോര്‍ട്ട് വെളിപ്പെടുത്തുന്നു. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നല്ല ഓഫര്‍ നല്‍കിയാല്‍ താന്‍ മടങ്ങിയെത്തുമെന്നു പറഞ്ഞുകൊണ്ടാണ് കൊച്ചി തനിക്ക് വീട് പോലെയാണെന്ന് ബെല്‍ഫോര്‍ട്ട് തുറന്ന് പറഞ്ഞത്.

ദിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണും എതിരേ കളിക്കുന്നതില്‍ ഭയമില്ലെന്നും താന്‍ തന്റെ ജോലി കൃത്യമായി ചെയ്യുമെന്നും ബെല്‍ഫോര്‍ട്ട് പറയുന്നു. കളിയില്‍ അവര്‍ എതിരാളികളാണെങ്കിലും മത്സരശേഷം ജേഴ്സി കൈമാറാന്‍ താല്‍പര്യമുണ്ടെന്നും ഇരുപത്തഞ്ചുകാരനായ താരം പറയുന്നു.

ആദ്യ മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ കുരുങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും ഇന്ന് രണ്ടാമങ്കത്തിനിറങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook