കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന മൽസരം കളിച്ച കോമൾ തട്ടാൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടിയേക്കുമെന്ന് റിപ്പോർട്ടടുകളുണ്ടായിരുന്നു. ഐ ലീഗിൽ മൽസരിക്കുന്ന ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 19 താരങ്ങളടങ്ങിയ ഇന്ത്യൻ ആരോസ് ടീമിൽ കോമളിനെ ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് വന്നത്. എന്നാൽ കോമള്‍ തട്ടാലിനെ തല്‍ക്കാലം ടീമിലെത്തിക്കേണ്ടെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ.

നേരത്തെ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കണമെന്ന് താരം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോമളിനെ തല്‍കാലം ക്യാംപിലേക്കു വിളിക്കേണ്ടതില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം. ഇത് ടീം താരത്തെ അറിയിച്ചുകഴിഞ്ഞതായാണ് സൂചന. ഐ ലീഗില്‍ ഇന്ത്യയുടെ അണ്ടര്‍ 17, അണ്ടര്‍ 19 താരങ്ങളടങ്ങിയ ഇന്ത്യന്‍ ആരോസ് ടീമിലും താരത്തിന് ഇടം കിട്ടിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഐഎസ്എല്‍ ക്ലബുകളായ എടികെയും, എഫ്‌സി പുണെ സിറ്റിയും താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു.

മറ്റൊരു ഐലീഗ് ക്ലബായ മിനര്‍വ പഞ്ചാബ് എഫ്‌സിയും വമ്പന്‍ വാഗ്ദാനവുമായി മുന്നോട്ടു വരികയുണ്ടായി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ് തട്ടാല്‍ ഈ അവസരങ്ങളെല്ലാം നിരസിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ