പനാജി: തങ്ങളുടെ മൈതാനത്ത് തകർപ്പൻ മത്സരം കാഴ്ചവച്ച് എഫ് സി ഗോവ. ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച ഗോവ, രണ്ടാം പകുതിയിൽ പത്ത് മിനിറ്റിനിടെ കോറോയുടെ ഹാട്രിക് ഗോളിലൂടെ ഗോൾനില അഞ്ചാക്കി ഉയർത്തി.
ലാൻസറോട്ടയിലൂടെയാണ് ഗോവ ആദ്യ പകുതിയിൽ രണ്ട് തവണ ലക്ഷ്യം കണ്ടത്. കളി രണ്ടാം പകുതിയിലേക്ക് നീങ്ങി 48ാം മിനിറ്റിൽ തന്നെ കോറോ തന്റെ സാന്നിദ്ധ്യം ബ്ലാസ്റ്റേർസിനെ അറിയിച്ചു. സമനില പിടിക്കാനായി ആക്രമിച്ച ബ്ലാസ്റ്റേർസ് താരങ്ങളെ നിശ്ചലരാക്കി 51ാം മിനിറ്റിൽ കോറോയുടെ നീക്കം വീണ്ടും ലക്ഷ്യം കണ്ടു. ഇതേ ആവേശം കെട്ടടങ്ങും മുൻപ് വീണ്ടും കോറോ ബ്ലാസ്റ്റേർസിന്റെ വല കുലുക്കി. 54ാം മിനിറ്റിൽ ഗോവ 5 ബ്ലാസ്റ്റേർസ് 2.
An early end to Dimitar Berbatov's game, as he hobbles off. #LetsFootball #GOAKER https://t.co/OvYov864vf pic.twitter.com/Tw4RMGYDQt
— Indian Super League (@IndSuperLeague) December 9, 2017
.@KeralaBlasters' Dimitar Berbatov was forced off early due to injury.
Watch it LIVE on @hotstartweets: https://t.co/2mJDo0iQjh
JioTV users can watch it LIVE on the app. #ISLMoments #GOAKER #LetsFootball pic.twitter.com/SUD8oRwp7S— Indian Super League (@IndSuperLeague) December 9, 2017
കളിയുടെ പതിനെട്ടാം മിനിറ്റിലാണ് ലാൻസറോട്ട ഗോവയെ മുന്നിലെത്തിച്ചത്. കേരളത്തിന്റെ പ്രതിരോധ നിരയിൽ അണിനിരന്ന നാല് താരങ്ങളെ ഒരേസമയം കബളിപ്പിച്ച് ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് നീട്ടിയ ഷോട്ട് ലക്ഷ്യം കണ്ടു.
30ാം മിനിറ്റിൽ മിലൻ സിംഗ് നീട്ടി നൽകിയ പാസുമായി മുന്നേറിയ ജാക്കിച്ചന്ത് സിംഗിനെ മാർക്ക് ചെയ്യുന്നതിൽ ഗോവൻ പ്രതിരോധത്തിന് പാളിച്ച പറ്റി. അവസരം മുതലാക്കി ജാക്കിച്ചാന്ത് സിംഗ് തൊടുത്ത ഷോട്ട് കേരളത്തിന് വീണ്ടും ഗോൾ സമ്മാനിച്ചു. ഇതോടെ കേരളം ഒപ്പമെത്തി.
കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ കേരളത്തിന്റെ സൂപ്പർ താരം ബെർബറ്റോവ് പരിക്കേറ്റ് മടങ്ങിയിരുന്നു. പകരക്കാരനായി മിലൻ സിംഗാണ് ഇറങ്ങിയത്. കഴിഞ്ഞ കളിയിൽ ചുവപ്പു കാർഡ് കണ്ട സികെ വിനീത് ഈ കളിയിൽ ഇറങ്ങില്ല. ഇയാൻ ഹ്യൂമിനെയും കോച്ച് മ്യൂലൻസ്റ്റീൻ ആദ്യ ഇലവനിൽ മത്സരിപ്പിച്ചില്ല.