മുംബൈ: മലയാളി താരം റിനോ ആന്റോ, മിഡ്ഫീൽഡർ അരാത്ത ഇസൂമി, വടക്കുകിഴക്കൻ ശക്തിയുമായെത്തുന്ന ജാക്കിചന്ദ് സിങ് തുടങ്ങിയവരെ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. മുംബൈയിൽ നടക്കുന്ന ഐഎസ്എൽ‌ പ്ലെയർ ഡ്രാഫ്റ്റിലൂടെയാണ് പുതിയ സീസണിലേക്കുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ലാൽറ്വാതാരാ, മിലാൻ സിങ്, സുഭാശിഷ് റോയ് ചൗധരി, സിയാം ഹങ്കൽ തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ സ്വന്തമാക്കിയ മറ്റു താരങ്ങൾ.

മലയാളി താരം അനസ് എടത്തൊടികയെ ഐഎസ്എല്ലിലെ നവാഗതരായ ജംഷഡ്പുർ എഫ്സി സ്വന്തമാക്കി. ആദ്യ വിളിക്ക് അവസരം ലഭിച്ച ജംഷ്ഡ്പുർ എഫ്സി 1.10 കോടി രൂപയ്ക്കാണ് അനസിനെ സ്വന്തമാക്കിയത്. 63 ലക്ഷം രൂപയ്ക്കാണ് റിനോ ആന്റോയെ ബ്ലാസ്റ്റേഴ്സ് ടീമിൽ നിലനിർത്തിയത്. അനസിനൊപ്പം അതേ മൂല്യമുണ്ടായിരുന്ന യുവതാരം യൂജിങ്സൻ ലിങ്ദോയെ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത സ്വന്തമാക്കി. ലിങ്ദോയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സും രംഗത്തുണ്ടായിരുന്നെങ്കിലും അന്തിമഫലം കൊൽക്കത്തയ്ക്ക് അനുകൂലമായി. മലയാളി താരം സക്കീർ മുംണ്ടംപാറയെ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി.

മുംബൈ മലയാളി ഉമേഷ് പേരാമ്പ്ര സഹിതം 13 മലയാളികൾ ഉൾപ്പെടെ 205 ഇന്ത്യൻ താരങ്ങളാണ് ഡ്രാഫ്റ്റിനുള്ളത്. പ്ലെയർ ഡ്രാഫ്റ്റിൽനിന്ന് 134 കളിക്കാർക്കേ ഐഎസ്എൽ നാലാം സീസണിലേക്കു പ്രവേശനമുള്ളൂ. ബാക്കി 71 പേർക്ക് തിളക്കം മങ്ങിക്കൊണ്ടിരിക്കുന്ന ഐലീഗ് ക്ലബുകളിൽ അവസരം തേടാം. അതുമല്ലെങ്കിൽ ജില്ലാ, സംസ്ഥാന ചാംപ്യൻഷിപ്പുകൾ കളിച്ചു സന്തോഷ് ട്രോഫി ടീമിലേക്കുള്ള വിളിക്കു കാതോർക്കാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ