ഇന്ത്യയിൽ കറുത്തവനായതിന്റെ പേരിൽ വംശീയാധിക്ഷേപം നേരിട്ടുവെന്ന മുൻ വിൻഡീസ് നായകൻ ഡാരൻ സമിയുടെ ആരോപണങ്ങൾ ശരിവക്കുന്ന തെളിവുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇന്ത്യൻ താരവും സൺറൈസേഴ്സ് ഹൈദരാബാദിൽ സമിയുടെ സഹകളിക്കാരനുമായിരുന്ന ഇഷാന്ത് ശർമയുടെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

2013-2014 കാലഘട്ടത്തിൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോൾ തന്നെയും ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേരയെയും കലു എന്ന് പേരുപയോഗിച്ചാണ് വിളിച്ചിരുന്നതെന്നും അതിന്റെ അർഥം തനിക്കിപ്പോഴാണ് മനസിലായതെന്നും സമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാം വീഡിയോയിൽ സഹതാരങ്ങളും തന്നെ അങ്ങനെയാണ് വിളിച്ചിരുന്നതെന്നും സമി പറഞ്ഞിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്റ്.

Also Read: കലൂര്‍ സ്‌റ്റേഡിയം വീണ്ടും ക്രിക്കറ്റ് വേദിയാക്കണമെന്ന ആവശ്യവുമായി കെസിഎ

ഇഷാന്തിന്റെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാലു എന്നാണ് സമിയെ മെൻഷൻ ചെയ്തിരിക്കുന്നത്. ഭുവനേശ്വർ കുമാർ, ഡെയ്ൽ സ്റ്റെയിൻ എന്നിവരാണ് ചിത്രത്തിലുള്ളത്. ‘ഞാനും ഭുവിയും കാലുവും പിന്നെ ഗണ്‍ സണ്‍റൈസേഴ്‌സും’ എന്നാണ് ഇഷാന്ത് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഈ പോസ്റ്റാണ് ഇപ്പോൾ സമൂമാധ്യമങ്ങളിലടക്കം വലിയ രീതിയിൽ പ്രചരിക്കുന്നത്.

എന്നാൽ സമിയെ അത്തരത്തിൽ വിളിച്ചിരുന്നത് അറിയില്ലെന്നായിരുന്നു ഇർഫാൻ പഠാൻ ഉൾപ്പടെയുള്ള താരങ്ങൾ പറഞ്ഞത്. സമ്മിയുടെ ആരോപണങ്ങൾ നിഷേധിച്ച്​ രംഗത്തെത്തിയത്​. ടീമിലുണ്ടായിരുന്ന സമയത്ത്​ ഇത്തരം വംശീയത കലർന്ന പരാമർശങ്ങൾ ആരും ഉപയോഗിച്ചതായി കേട്ടിട്ടില്ലെന്ന്​ പാർഥിവ്​ പറഞ്ഞു.

Also Read: ‘അയാളുടെ കരിയർ അവസാനിപ്പിക്കാൻ ധോണിക്ക് കഴിയും,’ ബെൻ സ്റ്റോക്‌സിന് മറുപടിയുമായി ശ്രീശാന്ത്

അതേസമയം സമിയെ ‘കാലു’ എന്ന് വിളിക്കുന്നതിനെ കുറിച്ച് സണ്‍റൈസേഴ്‌സിന്റെ കോച്ചിങ് സ്റ്റാഫിനും അറിയാമായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. 2014 നവംബറില്‍ മുന്‍ ഇന്ത്യന്‍ താരവും സണ്‍റൈസേഴ്‌സിന്റെ മെന്ററുമായിരുന്ന വി.വി.എസ് ലക്ഷ്മണിന് പിറന്നാള്‍ ആശംസിച്ച് സമി തന്നെ പങ്കുവെച്ച കുറിപ്പിലും ‘കാലു’ എന്ന പ്രയോഗമുണ്ട്. കറുത്ത കാലുവിനെ ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു സമിയുടെ ട്വീറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook