/indian-express-malayalam/media/media_files/uploads/2021/02/Ishant.jpg)
ഇംഗ്ലണ്ടിനെതിരായി ചെന്നൈയിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ കരിയറിലെ സുപ്രധാന നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ പേസർ ഇഷാന്ത് ശർമ. ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 300-ാം ടെസ്റ്റ് വിക്കറ്റ് ഇഷാന്ത് ചെന്നൈയിൽ വീഴ്ത്തി. ഇംഗ്ലിഷ് താരം ഡാനിയൽ ലോറൻസിനെ പുറത്താക്കിയാണ് ഇഷാന്ത് ടെസ്റ്റിൽ 300 വിക്കറ്റ് തികച്ചത്. നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ പേസറാണ് ഇഷാന്ത്. കപിൽ ദേവ്, സഹീർ ഖാൻ എന്നിവരാണ് ഇതിനുമുമ്പ് ടെസ്റ്റിൽ 300 വിക്കറ്റ് തികച്ച ഇന്ത്യൻ പേസർമാർ.
DO NOT MISS: @ImIshant's historic 3⃣0⃣0⃣th Test wicket
The right-arm pacer became the third Indian fast bowler to scalp 300 Test wickets after he got Daniel Lawrence out LBW.
Relive that iconic moment here https://t.co/pPqoaaAZ3ipic.twitter.com/LxmC2PkkvL— BCCI (@BCCI) February 8, 2021
ഇന്ത്യൻ കുപ്പായത്തിൽ 434 വിക്കറ്റുകളാണ് ടെസ്റ്റിലെ കപിൽ ദേവിന്റെ നേട്ടം. സഹീർ ഖാൻ 311 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ അനിൽ കുംബ്ലെയാണ്. 611 വിക്കറ്റുകളാണ് താരം ടെസ്റ്റിൽ മാത്രം സ്വന്തമാക്കിയിരിക്കുന്നത്.
Also Read: ആശ്വാസമായി അശ്വിൻ; രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ പരുക്ക് വില്ലനായ ഇഷാന്ത് ഇംഗ്ലണ്ടിനെതിരെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യ ഇന്നിങ്സിൽ ഇഷാന്ത് എറിഞ്ഞ 27 ഓവറിൽ നിന്ന് ഇംഗ്ലിഷ് ബാറ്റ്സ്മാന്മാർക്ക് 52 റൺസ് മാത്രമാണ് നേടാനായത്. രണ്ട് വിക്കറ്റും ആദ്യ ഇന്നിങ്സിൽ താരം സ്വന്തമാക്കിയിരുന്നു.
വിക്കറ്റ് വേട്ടയിൽ ഇപ്പോൾ ടീമിന്റെ ഭാഗമായ അശ്വിനും മുൻ താരം ഹർഭജൻ സിങ്ങുമാണ് ഇഷാന്തിന് മുന്നിലുള്ള മറ്റ് താരങ്ങൾ. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇഷാന്തിപ്പോൾ.
അതേസമയം, ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ നേടിയ കൂറ്റൻ സ്കോറിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ആതിഥേയർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 337 റൺസിന് പുറത്താക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ മൂന്നക്കം കടന്നപ്പോഴേക്കും അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. അതേസമയം ആകെ ലീഡ് 360 റൺസാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.