/indian-express-malayalam/media/media_files/2025/12/24/vaibhav-suryavanshi-and-ishan-kishan-century-vijay-hazare-trophy-2025-12-24-15-11-21.jpg)
Vaibhav Suryavanshi and Ishan Kishan
Vijay Hazare Trophy:ബാറ്റിങ് റെക്കോർഡുകൾ തിരുത്തിയെഴുതുന്ന പതിവ് തുടർന്ന് ഇന്ത്യയുടെ ബാറ്റിങ് സെൻസേഷൻ. ഇപ്പോൾ 36 പന്തിൽ നിന്ന് സെഞ്ചുറി തികച്ചാണ് വൈഭവ് സൂര്യവൻഷി ഒരിക്കൽ കൂടി തന്റെ ബാറ്റിങ് പ്രഹരശേഷി തെളിയിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിന് എതിരായ മത്സരത്തിൽ ബിഹാറിന് വേണ്ടിയാണ് 15കാരന്റെ റെക്കോർഡുകൾ തകർക്കുന്ന ബാറ്റിങ് പ്രകടനം വന്നത്. തൊട്ടുപിന്നാലെ ഇഷാൻ കിഷന്റെ വെടിക്കെട്ടും വന്നു.
മൂന്ന് ദിവസം മുൻപാണ് അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിന് ശേഷം വൈഭവ് നാട്ടിൽ തിരിച്ചെത്തിയത്. ഫൈനലിൽ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റിരുന്നു. മൂന്ന് ദിവസത്തെ വിശ്രമം മാത്രമാണ് ലഭിച്ചത് എങ്കിലും ക്രിസിലെത്തിയതോടെ വൈഭവിന്റെ ബാറ്റിങ് വിസ്ഫോടനത്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം സാക്ഷിയായത്.
Also Read: ഒരു ഓവറിൽ അഞ്ച് വിക്കറ്റ്; ട്വന്റി20യിൽ ചരിത്രമെഴുതി ഇന്തോനേഷ്യൻ ബോളർ
ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ നാലാമത്തെ വേഗതയേറിയ സെഞ്ചുറിയാണ് ഇത്. മറ്റൊരു മത്സരത്തിൽ ജാർഖണ്ഡിന് വേണ്ടി ഇഷാൻ കിഷൻ 33 പന്തിൽ സെഞ്ചുറിയിലേക്ക് എത്തി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന നേട്ടം ഇഷാൻ കിഷന് നഷ്ടമായത് ഒരു ബോൾ വ്യത്യാസത്തിലാണ്.
Also Read: Shubman Gill T20: "ശ്രീകാന്തിനായി ഗാവസ്കറെ മാറ്റിയത് പോലെ; ശുഭ്മാൻ ഗിൽ ഒരു തെറ്റും ചെയ്തിട്ടില്ല"
വൈഭവ് സൂര്യവൻഷിയുടെ ക്യാപ്റ്റൻ സകിബുൾ ഗനി 32 പന്തിൽ സെഞ്ചുറി നേടി. ലിസ്റ്റ് എയിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് സകിബുളിന്റേത്. വൈഭവ് സൂര്യവൻഷിയുടെ അതിവേഗത്തിലെ ഇരട്ട ശതകം എന്ന റെക്കോർഡ് നേരിയ വ്യത്യാസത്തിലാണ് അകന്ന് പോയത്. 84 പന്തിൽ നിന്ന് 16 ഫോറും 15 സിക്സും പറത്തി 190 റൺസ് എടുത്താണ് വൈഭവ് പുറത്തായത്.
226 എന്ന സ്ട്രൈക്ക്റേറ്റിലാണ് വൈഭവ് കളിച്ചത്. 40 പന്തിൽ നിന്ന് 10 ഫോറും 12 സിക്സും സഹിതം 128 റൺസ് ആണ് 320 എന്ന സ്ട്രൈക്ക്റേറ്റിൽ ബിഹാർ ക്യാപ്റ്റൻ സക്കിബുൾ നേടിയത്. ബിഹാർ നിരയിൽ മൂന്ന് താരങ്ങൾ വെടിക്കെട്ട് സെഞ്ചുറിയിലേക്ക് എത്തിയതോടെ 50 ഓവറിൽ ടീം ടോട്ടൽ 574ലേക്ക് എത്തി.
Also Read: പാക് ബോളർക്ക് നേരെ ഷൂസ് കാണിച്ച് വൈഭവ്; കൊമ്പുകോർത്തത് അലി റാസയുമായി
സയിദ് മുഷ്താഖ് അലി ട്രോഫിയിലെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ വിജയ് ഹസാരെയിലും വെടിക്കെട്ട് സെഞ്ചുറി കണ്ടെത്താനായത് ഇഷാൻ കിഷനെ ഇന്ത്യൻ ടി20 പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തുന്നതിന് തുണയ്ക്കും. ജാർഖണ്ഡിന് വേണ്ടി കർണാടകയ്ക്ക് എതിരെ 38ാമത്തെ ഓവറിൽ ആറാമനായി വന്നാണ് ഇഷാൻ സെഞ്ചുറി നേടിയത്. 14 സിക്സുകൾ ഇഷാന്റെ ബാറ്റിൽ നിന്ന് പറന്നു.
Read More: ഇന്ത്യക്ക് 191 റൺസ് തോൽവി; അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം പാക്കിസ്ഥാന് : india vs Pakistan Asia Cup Under 19 Final
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us