/indian-express-malayalam/media/media_files/uploads/2017/12/vineeth.jpg)
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യ-വിന്റീസ് ക്രിക്കറ്റ് മത്സരം നടത്താനുളള നീക്കത്തെ എതിർത്ത് കേരള ബ്ലാസ്റ്റേർസ് സ്ട്രൈക്കർ സികെ വിനീത് രംഗത്ത്. രാജ്യത്ത് ഫിഫയുടെ അംഗീകാരമുളള ആറ് സ്റ്റേഡിയങ്ങളിൽ ഒന്നാണ് കലൂർ സ്റ്റേഡിയമെന്ന് ചൂണ്ടിക്കാട്ടിയ വിനീത്, ക്രിക്കറ്റ് മത്സരം നടത്തിയാൽ ഇത് നഷ്‌ടപ്പെടുമെന്നും വാദിക്കുന്നു.
അതേസമയം തിരുവനന്തപുരത്ത് നിന്ന് മത്സരം കൊച്ചിയിലേക്ക് നീക്കുന്നതിനെതിരെ ശശി തരൂർ എംപിയും രംഗത്ത് വന്നു. കെസിഎ കുറ്റപ്പെടുത്തിയ എംപി ബിസിസിഐ യുടെ താത്കാലിക ഭരണസമിതിയുടെ നേതൃത്വം വഹിക്കുന്ന വിനോദ് റായിയുമായി ഇക്കാര്യം ചർച്ച ചെയ്തു. തിരുവനന്തപുരത്ത് നിന്ന് മത്സരം മാറ്റരുതെന്ന് ശശി തരൂർ ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുറിപ്പിൽ പറയുന്നതിങ്ങനെ. "കൊച്ചി കലൂർ സ്റ്റേഡിയത്തിലെ മൈതാനം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ പിച്ച് ഒരുക്കുന്നതിനായി കുഴിക്കുമെന്ന് ഈയാഴ്ച ഞാൻ പല തവണയായി കേട്ടു. പല കാരണങ്ങളാലും ഇത് തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. നാലോ അഞ്ചോ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന മൈതാനത്ത് ഫുട്ബോൾ കളിച്ചതെങ്ങിനെയെന്ന് ഒരു സുഹൃത്തിന് അനുവദിച്ച അഭിമുഖത്തിൽ ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഗോളടിക്കാനുളള നീക്കത്തിനിടെ ഞാൻ ഒരു പ്രതിരോധ താരത്തെയോ ക്രിക്കറ്റ് കളിച്ചിരുന്ന ബാറ്റ്സ്‌മാനെയോ ഡ്രിബിൾ ചെയ്തിട്ടുണ്ട്."
"വിവിധ കായിക മത്സരങ്ങളുടെ നിലനിൽപ്പിന് ഒന്ന് മറ്റൊന്നിനെ തടസപ്പെടുത്തരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു രാജ്യമെന്ന നിലയിൽ വളർച്ചയ്ക്കായി പല വർഷങ്ങളായി കഷ്ടപ്പെടുകയാണ് നമ്മൾ. പല തവണ ജെഎൻഐ സ്റ്റേഡിയത്തിൽ ഫുട്ബോളിന് മൈതാനമൊരുക്കാൻ ഒരുപാട് പണം ചിലവഴിച്ചതാണ്. ഇത് രണ്ട് വർഷം മുൻപ് നൂറോളം തൊഴിലാളികൾ ഫുട്ബോളിനായി നിലമൊരുക്കുന്നതിന്റെ അവസാന ഘട്ട ചിത്രമാണ്. ഇന്ത്യയിൽ ഫിഫ അംഗീകരം ലഭിച്ച ആറ് മൈതാനങ്ങളിൽ ഒന്നാണ് ജെഎൻഐ സ്റ്റേഡിയം. കഠിനാധ്വാനവും എണ്ണമില്ലാത്തത്ര അനുമതികളും ലഭിച്ചാൽ മാത്രമേ ഫിഫ അംഗീകാരം ലഭിക്കൂ. ക്രിക്കറ്റ് മത്സരം നടത്താൻ മൈതാനം കുഴിച്ചാൽ ഇത് നഷ്ടപ്പെടും," അദ്ദേഹം എഴുതി.
"ഇന്ത്യ എക്കാലവും ക്രിക്കറ്റ് ഭ്രാന്തന്മാരുടെ നാട് എന്നറിയപ്പെടുന്ന നാട്ടിൽ, ഫുട്ബോൾ മൈതാനം തന്നെ ക്രിക്കറ്റിന് വേണ്ടി കുഴിക്കണമെന്നത് നിർബന്ധമാണോ?" എന്ന ചോദ്യത്തോടെയാണ് സികെ വിനീതിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഇതിന് പുറമേ #SaveKochiTurf എന്ന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.