കൊളംബോ: ഉസൈൻ ബോൾട്ടിനേക്കാൾ വേഗത ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോനിക്കാണോ? ഈയൊരു തർക്കം ട്വിറ്ററിൽ മുറുകിയപ്പോൾ ധോനിയെയും ആരാധകനെയും ട്രോളിക്കൊണ്ടാണ് ശ്രീലങ്കൻ ടീം മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ മഹേല ജയവർദ്ധന രംഗത്തെത്തിയത്.

മനുഷ്യവേഗത തിരുത്തിയെഴുതിയ ഉസൈൻ ബോൾട്ട് എന്ന എക്കാലത്തെയും മികച്ച അത്ലറ്റ്, വിരമിക്കുന്നതിന് മുന്നോടിയായാണ് മഹേല ജയവർദ്ധന ട്വിറ്ററിൽ അദ്ദേഹത്തിന് ആദരം അറിയിച്ച് പോസ്റ്റ് ഇട്ടത്. ഇതിന് താഴെ മഹേന്ദ്ര സിംഗ് ധോനിയുടെ കടുത്ത ആരാധകനായ സ്വാമി റാം എന്നയാളാണ് കമന്റിട്ടത്. ഇതിന് അതേ നാണയത്തിൽ തന്നെയായിരുന്നു ജയവർദ്ധനയുടെ മറുപടിയും.