ന്യൂഡല്‍ഹി: ഭാര്യയോടൊത്തുളള സെല്‍ഫി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന് മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. കൈകൊണ്ട് മുഖം പൊത്തിയ രീതിയില്‍ നില്‍ക്കുന്ന സഫ ബൈഗിനൊപ്പമുളള ഫോട്ടോയാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഇതിന് പിന്നാലെ പോസ്റ്റിന് താഴെ വിദ്വേഷ കമന്റുകളുമായി സൈബര്‍ ആങ്ങളമാര്‍ അണിനിരന്നു. സഫയുടെ പാതി മുഖവും കൈയും വെളിവാക്കി എന്ന് പറഞ്ഞായിരുന്നു ചിലര്‍ വിദ്വേഷ വാക്കുകളുമായി വന്നത്. ചിലരെ ചൊടിപ്പിച്ചത് സഫയുടെ നഖത്തിലെ നെയില്‍ പോളിഷാണ്. നെയില്‍ പോളിഷിന് പകരം മൈലാഞ്ചി ഇടാനാണ് ഒരാള്‍ ഉപദേശിച്ചത്. ഇര്‍ഫാന്‍ നല്ല ഒരു മുസ്ലിം അല്ലെന്നും ചിത്രം ഡിലീറ്റ് ചെയ്യണമെന്നും ചിലര്‍ ഉപദേശിച്ചു. എന്നാല്‍ പഠാനെ പിന്തുണച്ചും കമന്റുകള്‍ നിറഞ്ഞു.

Read More : വയനാട്ടില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ മംഗലാപുരത്ത് പിടിയില്‍

ജിദ്ദ സ്വദേശിയായ സഫ ബൈഗാണ് പഠാന്റെ ഭാര്യ .ഇരുവര്‍ക്കും കഴിഞ്ഞ ഡിസംബറിലാണ് ഒരു ആണ്‍കുട്ടി പിറന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്തായ പഠാന്‍ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിക്കുന്നുണ്ട്.

Read More : പൊതുയിടത്ത് കുട്ടിയുടുപ്പ് ഇട്ട് പ്രത്യക്ഷപ്പെട്ട മോഡലിനെ തേടി സൗദി പൊലീസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ