/indian-express-malayalam/media/media_files/uploads/2018/03/irfan-pathan-m1.jpg)
ന്യൂഡൽഹി: ഒരു കാലത്ത് ഇന്ത്യൻ ബോളിംഗ് നിരയിലെ മൂർച്ചയേറിയ ആയുധമായിരുന്ന ഇർഫാൻ പഠാന് കോച്ചും ഉപദേഷ്‌ടാവുമായി സ്ഥാനക്കയറ്റം. ജമ്മു കാശ്മീർ ക്രിക്കറ്റ് അസോസിയേഷനാണ് ഇർഫാൻ പഠാന് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്. 2018-19 സീസണിൽ സംസ്ഥാനത്തിന്റെ സീനിയർ ടീമിലേക്കാണ് സ്ഥാനക്കയറ്റം.
ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടറായായിരുന്നു ഇർഫാൻ പഠാന്റെ സ്ഥാനക്കയറ്റം. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെ നിരവധി അവസരങ്ങൾ ലഭിച്ച പഠാൻ ആകെ 39 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 24 ടി20യിലും ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടുണ്ട്. 2003 നും 2012 നും ഇടയിൽ ഇന്ത്യൻ ടീമിൽ കളിച്ച പഠാന് പിന്നീട് ഇന്ത്യൻ ജഴ്‌സി അണിയാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് ആഭ്യന്തര സീസണിലും ബറോഡ ടീമിനെ നയിച്ചത് ഇർഫാനാണ്. ഷെർ-ഇ-കാശ്‌മീർ സ്റ്റേഡിയത്തിലെത്തിയ പഠാൻ ഇവിടെയുണ്ടായിരുന്ന കളിക്കാരുമായി സംവദിച്ചു. ആഭ്യന്തര സീസണിൽ അടുത്ത നിലയിലേക്ക് ഉയരാൻ കൂടുതൽ കഠിനാദ്ധ്വാനം നടത്താൻ പഠാൻ കളിക്കാരോട് ആവശ്യപ്പെട്ടു.
കപിൽ ദേവിനെയാണ് ജമ്മു കാശ്മീർ ക്രിക്കറ്റ് അസോസിയേഷൻ നേരത്തേ കോച്ചായി പരിഗണിച്ചത്. ഇർഫാൻ പഠാന് ഉപദേശക സ്ഥാനം നൽകുമെന്നായിരുന്നു റിപ്പോർട്ട്. ഇർഫാനെ ടീമിൽ കളിക്കാരനായി അടുത്ത മൂന്ന് വർഷത്തേക്ക് കരാർ ഒപ്പിടാനും അസോസിയേഷൻ ശ്രമിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് രഞ്ജി സീസണിലും ബറോഡ മോശം പ്രകടനം കാഴ്ചവച്ചതോടെ ക്യാപ്റ്റനും ഉപദേഷ്ടാവുമായ ഇർഫാനെ ഈ സ്ഥാനത്ത് നിന്നന് ബറോഡ നീക്കിയിരുന്നു. ദീപക് ഹൂഡയ്ക്കാണ് പകരം ചുമതല നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.