ഇര്‍ഫാന്‍ പത്താന് ട്രോളുകള്‍ ഒരു പുത്തരിയല്ല. സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരുടെ സ്ഥിരം ഇരയായിക്കൊണ്ടിരിക്കുകയാണ് ഈ മുന്‍ ക്രിക്കറ്റ് താരം. രക്ഷാ ബന്ധന്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച്, കൈയ്യില്‍ രാഖി കെട്ടിയ ഫോട്ടോ സഹിതം പോസ്റ്റു ചെയ്തതാണ് ഇത്തവണ ട്രോളന്‍മാരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഹിന്ദു ആചാരമായ രക്ഷാ ബന്ധന്‍ ആഘോഷിക്കുന്നത് ഇസ്ലാമിന്റെ നിയമങ്ങള്‍ക്ക് എതിരാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ഇര്‍ഫാനെതിരെ സോഷ്യല്‍ മീഡിയ ആക്രമണം.

കഴിഞ്ഞ മാസമാണ് ഭാര്യ സഫയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഇര്‍ഫാന്‍ പുലിവാല്‍ പിടിച്ചത്. ഇര്‍ഫാനോടൊപ്പം ഇരുന്ന ഭാര്യയുടെ കൈയില്‍ നെയില്‍ പോളിഷ് ഇട്ടതായിരുന്നു അന്നത്തെ വിമര്‍ശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ