അടുത്തിടെ നടന്ന ഫിലിം ഫെയർ അവാർഡ്സിൽ മികച്ച നടനായി ഇർഫാൻ ഖാനെ തിരഞ്ഞെടുത്തിരുന്നു. ഹിന്ദി മീഡിയം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇർഫാൻ ഖാൻ പുരസ്കാരം നേടിയത്. മികച്ച നടനായി ഇർഫാൻ ഖാനെ തിരഞ്ഞെടുത്തത് അറിയിക്കാൻ പ്രശസ്ത സിനിമാ മാഗസിനായ ഫെമിന ട്വീറ്റ് ചെയ്തപ്പോൾ പേര് മാറിപ്പോയി. ഇർഫാൻ ഖാന് പകരം ക്രിക്കറ്റ് താരം ഇർഫാൻ പഠാനെയാണ് ട്വീറ്റിൽ ടാഗ് ചെയ്തത്.

ഈ അവാർഡ് അർഹിക്കുന്നുവെന്നു പറഞ്ഞാണ് മാഗസിൻ ഇർഫാൻ പഠാനെ ടാഗ് ചെയ്തത്. അബദ്ധം മനസ്സിലാക്കിയതോടെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

പക്ഷേ മാഗസിന് നല്ല കിടിലൻ മറുപടിയാണ് ഇർഫാൻ പഠാൻ നൽകിയത്. ”നന്ദി, എനിക്ക് അവാർഡ് വാങ്ങാൻ എത്താനായില്ല, അവാർഡ് എന്റെ വീട്ടിലേക്ക് നിങ്ങൾക്ക് അയയ്ക്കാം”, ഇതായിരുന്നു പഠാന്റെ ട്വീറ്റ്.

ഇർഫാൻ പഠാന്റെ തമാശ നിറഞ്ഞ മറുപടിക്ക് നിരവധി കമന്റുകളാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ