scorecardresearch

ഇർഫാൻ ഖാനു പകരം ഇർഫാൻ പഠാനെ പിടിച്ച് മികച്ച നടനാക്കി; താരത്തിന്‍റെ കലക്കൻ മറുപടി

ഈ അവാർഡ് അർഹിക്കുന്നുവെന്നു പറഞ്ഞാണ് മാഗസിൻ ഇർഫാൻ പഠാനെ ടാഗ് ചെയ്തത്

ഈ അവാർഡ് അർഹിക്കുന്നുവെന്നു പറഞ്ഞാണ് മാഗസിൻ ഇർഫാൻ പഠാനെ ടാഗ് ചെയ്തത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഇർഫാൻ ഖാനു പകരം ഇർഫാൻ പഠാനെ പിടിച്ച് മികച്ച നടനാക്കി; താരത്തിന്‍റെ കലക്കൻ മറുപടി

അടുത്തിടെ നടന്ന ഫിലിം ഫെയർ അവാർഡ്സിൽ മികച്ച നടനായി ഇർഫാൻ ഖാനെ തിരഞ്ഞെടുത്തിരുന്നു. ഹിന്ദി മീഡിയം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇർഫാൻ ഖാൻ പുരസ്കാരം നേടിയത്. മികച്ച നടനായി ഇർഫാൻ ഖാനെ തിരഞ്ഞെടുത്തത് അറിയിക്കാൻ പ്രശസ്ത സിനിമാ മാഗസിനായ ഫെമിന ട്വീറ്റ് ചെയ്തപ്പോൾ പേര് മാറിപ്പോയി. ഇർഫാൻ ഖാന് പകരം ക്രിക്കറ്റ് താരം ഇർഫാൻ പഠാനെയാണ് ട്വീറ്റിൽ ടാഗ് ചെയ്തത്.

Advertisment

ഈ അവാർഡ് അർഹിക്കുന്നുവെന്നു പറഞ്ഞാണ് മാഗസിൻ ഇർഫാൻ പഠാനെ ടാഗ് ചെയ്തത്. അബദ്ധം മനസ്സിലാക്കിയതോടെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

publive-image

പക്ഷേ മാഗസിന് നല്ല കിടിലൻ മറുപടിയാണ് ഇർഫാൻ പഠാൻ നൽകിയത്. ''നന്ദി, എനിക്ക് അവാർഡ് വാങ്ങാൻ എത്താനായില്ല, അവാർഡ് എന്റെ വീട്ടിലേക്ക് നിങ്ങൾക്ക് അയയ്ക്കാം'', ഇതായിരുന്നു പഠാന്റെ ട്വീറ്റ്.

Advertisment

ഇർഫാൻ പഠാന്റെ തമാശ നിറഞ്ഞ മറുപടിക്ക് നിരവധി കമന്റുകളാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

Irfan Pathan Irfan Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: