ലണ്ടൻ: അഫ്ഗാനിസ്ഥാനും അയർലൻഡിനും ടെസ്റ്റ് പദവി നൽകി. ഓവലിൽ നടന്ന ഐസിസിയുടെ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നിലവിൽ 10 രാജ്യങ്ങൾ മാത്രമുള്ള പട്ടികയിലാണ് ഇരു രാജ്യങ്ങൾക്കും ഇടം ലഭിച്ചത്. ഇതോടെ ആകെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം 12 ആയി. ബംഗ്ലാദേശ് ആയിരുന്നു ഏറ്റവും ഒടുവിൽ ടെസ്റ്റ് പദവി ലഭിച്ച രാജ്യം.
മികച്ച പ്രകടനവും ക്രിക്കറ്റിനോടുള്ള ആത്മാർഥതയും കണക്കിലെടുത്താണ് ഇരുരാജ്യങ്ങൾക്കും ടെസ്റ്റ് പദവി നൽകാൻ തീരുമാനിച്ചതെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടിവ് ഡേവിഡ് റിച്ചാർഡ്സൺ അറിയിച്ചു.