Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ഇറാനി കപ്പില്‍ മുത്തമിട്ട് വിദര്‍ഭ; സമ്മാനത്തുക ധീര ജവാന്മാർക്ക് സമർപ്പിക്കുന്നുവെന്ന് ടീം

ഇതോടെ മുംബൈക്കും കര്‍ണാടക്കും ശേഷം തുടര്‍ച്ചയായി രണ്ട് തവണ ഇറാനി കപ്പ് നേടുന്ന ടീമായി വിദര്‍ഭ മാറി

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി വിജയത്തിന് പിന്നാലെ ഇറാനി കപ്പും ഉയര്‍ത്തി വിദര്‍ഭ. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് റെസ്റ്റ് ഓഫ് ഇന്ത്യയെ തകര്‍ത്ത് വിദര്‍ഭ ഇറാനി കപ്പുയര്‍ത്തുന്നത്. വിജയത്തിന് തങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തുക മുഴുവനും പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി വിദര്‍ഭ ടീം അറിയിച്ചു.

”ടീമെന്ന നിലയില്‍ ഞങ്ങള്‍ അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. സമ്മാനത്തുക മുഴുവന്‍ രാജ്യത്തിനായി ജീവന്‍ നല്‍കിയ ധീരരുടെ കുടുംബങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. ഞങ്ങളുടെ ഭാഗത്തു നിന്നുമുള്ള എളിയ ആദരവാണിത്” മത്സരശേഷം വിദര്‍ഭയുടെ നായകന്‍ ഫൈസ് ഫസല്‍ പറഞ്ഞു.

റെസ്റ്റ് ഓഫ് ഇന്ത്യയെ ആധികാരികമായാണ് വിദര്‍ഭ പരാജയപ്പെടുത്തിയത്. സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സിലെ 95 റണ്‍സിന്റെ ലീഡാണ് വിദര്‍ഭക്ക് കിരീടം നേടി കൊടുത്തത്. റെസറ്റ് ഓഫ് ഇന്ത്യ ഉയര്‍ത്തിയ 280 റണ്‍സിന്റെ വിജയലക്ഷ്യത്തിന് 11 റണ്‍സകലെ എത്തി നില്‍ക്കെയാണ് കളി അവസാനിച്ചത്. അഞ്ച് വിക്കറ്റും വിദര്‍ഭയുടെ കൈയ്യിലുണ്ടായിരുന്നു.

ഇതോടെ മുംബൈക്കും കര്‍ണാടക്കും ശേഷം തുടര്‍ച്ചയായി രണ്ട് തവണ ഇറാനി കപ്പ് നേടുന്ന ടീമായി വിദര്‍ഭ മാറി. റെസ്റ്റ് ഓഫ് ഇന്ത്യക്കായി ഹനുമ വിഹാരി സെഞ്ചുറി നേടിയിരുന്നു. രണ്ട് ഇന്നിങ്‌സിലും വിഹാരി സെഞ്ചുറി നേടി. വിദര്‍ഭക്കായി അക്ഷയ് കര്‍ണെവാറും സെഞ്ചുറി നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Irani cup winners donate prize money as tribute to martyred soldiers

Next Story
‘തനിയാവര്‍ത്തനം’; സിന്ധുവിനെ അടിയറവ് പറയിപ്പിച്ച് സൈനയ്ക്ക് ദേശീയ കിരീടം
The moderation of comments is automated and not cleared manually by malayalam.indianexpress.com