മുംബൈ: മുൻ ഇന്ത്യൻ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഡഗ് ഔട്ടിൽ ഇരിക്കുന്നതിൽ നിന്ന് വിലക്കില്ല. ഇരട്ട പദവി വിവാദത്തിൽ ബിസിസിഐ നടപടി ഉണ്ടാകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗാംഗുലിയെ വിലക്കിലെന്ന് ബിസിസിഐ തന്നെ വ്യക്തമാക്കിയത്.

Also Read: തലയിണയ്ക്ക് പകരം ബാഗ്; തറയിൽ കിടന്നുറങ്ങി ധോണിയും സാക്ഷിയും

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ സൗരവ് ഗാംഗുലി ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകനാണ്. ബംഗാളിൽ നിന്നുള്ള ക്രിക്കറ്റ് ആരാധകർ നൽകിയ പരാതിയാണ് ബിസിസിഐയ്ക്ക് മുന്നിലുള്ളത്. ഇരട്ട പദവി താൽപര്യങ്ങളുടെ സംഘർത്തിന് കാരണമാകുമെന്നാണ് പരാതിയിൽ പറയുന്നത്.

Also Read: വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; പുരുഷന്മാരില്‍ മൂന്നാം വട്ടവും വിരാട്, വനിതാ താരമായി മന്ദാന

നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഡഗ് ഔലിരിക്കാൻ ഗാംഗുലിക്ക് വിലക്ക് ഉണ്ടാകില്ലെങ്കിലും, ഗാംഗുലി ബിസിസിഐ ഓമ്പുഡ്സ്മാന് മുന്നിൽ ഹാജരാകേണ്ടി വരും. ഗാംഗുലിയോട് നേരിട്ട് വിശദീകരണം ചോദിച്ച ശേഷമാകും ബിസിസിഐ ഓമ്പുഡ്സ്മാൻ ജസ്റ്റിസ് ഡി കെ ജെയ്ൻ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. നേരത്തെ വിശദീകരണ നോട്ടീസിന് ഗാംഗുലി മറുപടി നൽകിയിരുന്നു.

Also Read: ഷാരൂഖ് നോക്കിയിരിക്കെ കൊൽക്കത്തയുടെ യുവതാരത്തെ പവലിയനിലേക്ക് മടക്കി ധോണി

“ഡൽഹി ക്യാപിറ്റൽസിന്റെ ഡഗ് ഔട്ടിൽ ഇരിക്കുന്നതിൽ സൗരവ് ഗാംഗുലിക്ക് യാതൊരു വിലക്കുമില്ല. പരാതി ഓമ്പുഡ്സ്മാന്രെ പരിഗണനയിൽ ഇരിക്കുന്നടുത്തോളം ഒരു നിയമത്തിനും സൗരവ് ഗാംഗുലിയെ വിലക്കാൻ സാധിക്കില്ല,” മുതിർന്ന ബിസിസിഐ ഓഫിഷ്യൽ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ