മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത ശർമ്മ ഐപിഎൽ മത്സരങ്ങളിലുടനീളം ഉണ്ടാകുമോ എന്ന ചോദ്യം പലകോണിൽനിന്നും ഉയരുന്നുണ്ട്. രോഹിത് ശർമ്മയ്ക്ക് ചില മത്സരങ്ങളിൽ വിശ്രമം അനുവദിച്ചാൽ ആരായിരിക്കും മുംബൈ ഇന്ത്യൻസിനെ നയിക്കുകയെന്ന ചോദ്യം ടീമിന്റെ വാർത്താ സമ്മേളനത്തിലും ഉയർന്നുവന്നു.
രോഹിത്തിന് വിശ്രമം അനുവദിക്കുമോ എന്ന ചോദ്യത്തിന് ഞാൻ ഇത് കോച്ച് മാർക്ക് ബൗച്ചറിനു വിടുന്നുവെന്നാണ് താരം പറഞ്ഞത്. രോഹിത് വിശ്രമം ആവശ്യപ്പെടുകയാണെങ്കിൽ ഉറപ്പായും നൽകുമെന്നായിരുന്നു കോച്ചിന്റെ മറുപടി. ജോലി ഭാരം കാരണം രോഹിത്തിന് ചില മത്സരങ്ങളിൽ വിശ്രമം അനുവദിച്ചേക്കും. അങ്ങനെയെങ്കിൽ രാഹുലിന്റെ അസാന്നിധ്യത്തിൽ സൂര്യകുമാർ യാദവ് ആയിരിക്കും ടീമിനെ നയിക്കുക.
ഐപിഎൽ സീസൺ കഴിഞ്ഞ ഉടനെയാണ് ലണ്ടനിലെ ഓവലിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ നടക്കുക. ഇതു കൂടാതെ ഒക്ടോബർ-നവംബർ മാസങ്ങളിലായി 50 ഓവർ ലോകകപ്പ് നടക്കുന്നത്. ഇതിൽ രണ്ടിലും രോഹിത് ആണ് ഇന്ത്യൻ ടീമിനെ നയിക്കേണ്ടത്. ഈ സീസണിൽ താൻ കളിക്കുന്ന ഐപിഎൽ മത്സരങ്ങൾ ഏതൊക്കെയെന്ന് രോഹിത് തിരഞ്ഞെടുക്കാനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ എക്‌സ്പ്രസ് മനസിലാക്കുന്നു, എന്നിരുന്നാലും ടീമിനൊപ്പം രോഹിത് യാത്ര തുടരും, കളിക്കാത്തപ്പോൾ ഡഗൗട്ടിൽ നിന്ന് സൂര്യകുമാറിനെ നയിക്കും.