Rajasthan Royals vs Sunrisers Hyderabad Live Scorecard: ഐപിഎല്ലില്‍ സണ്‍റൈണ്‍സഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. 204 വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 72 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. പവര്‍പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയേടെ ആയിരുന്നു. ഏഴോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെന്ന നിലയിലേക്ക് പോയ ഹൈദരാബാദ് ഒരു ഘട്ടത്തിലും തിരിച്ചു വരുമെന്ന് പ്രതീക്ഷ കാണിച്ചില്ല. കുത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. 23 പന്തില്‍ 27 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളും 32 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ അബ്ദുല്‍ സമദ്, 13 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ ആദില്‍ റഷീദ്, 8 പന്തില്‍ നിന്ന് 19 റണ്‍സ് നേടിയ ഉമര്‍ മാലിക് എന്നിവരാണ് ഹൈദരാബാദിനായി അല്‍പമെങ്കിലും തിളങ്ങിയവര്‍.
ജോസ് ബട്‌ലര്‍, ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്നിങ്‌സ് തുടക്കത്തില്‍ 22 പന്തില്‍ 54 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മികച്ച ബാറ്റിങ് പ്രകനമാണ് കാഴ്ചവെച്ചത്. ബട്ട്ലര്‍- ജയ്‌സ്വാള്‍ സഖ്യം തുടക്കംമുതല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ ഹൈദരാബാദ് ബൗളര്‍മാര്‍ ബൗണ്ടറി കടന്നു. 20 പന്തില്‍ അര്‍ധസെഞ്ചുറി നേടി ജോസ് ബട്ലര്‍.
5.5 ഓവറില്‍ സ്‌കോര്‍ 85 നില്‍ക്കുമ്പോഴാണ് രാജസ്ഥാന് ബട്ലറുടെ വിക്കറ്റ് നഷ്ടമാകുന്നത്. വഷിങ്ടന്‍ സുന്ദര്‍ , നടരാജന്‍ എന്നിവരെ തകര്‍ത്തെറിഞ്ഞാണ് ബട്ട്ലര്‍ തുടങ്ങിയത്.സുന്ദര്‍ 19 റണ്‍സും നടരാജന്‍ 17 റണ്‍സുമാണ് വഴങ്ങിയത്. ആറ് ഫോറും മൂന്ന് സിക്സും പറത്തിയാണ് ബട്‌ലര്‍ അര്‍ധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം ഒരു ബൗണ്ടറി കൂടി നേടിയ ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സെടുത്ത് മടങ്ങി. ഫസല്‍ഹഖ് ഫാറൂഖിയാണ് ബട്‌ലറെ ബൗള്‍ഡാക്കിയത്. പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാന്‍ 122 കടന്നിരുന്നു.
പിന്നീട് ജയ്‌സ്വാളിന്റെ ഊഴമായിരുന്നു. 36 പന്തില്‍ 54 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ പുറത്തായത്. ഒമ്പത് ബൗണ്ടറികളടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. ഫസല്‍ഹഖ് ഫാറൂഖി തന്നെതാണ് ജയ്‌സ്വാളിണെയും പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തില സഞ്ജു സാംസണും തുടക്കം മുതല്‍ തകര്‍ത്തടിച്ചു. 32 പന്തില്‍ 55 റണ്‍സ് നേടി സഞ്ജു. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. 19 മത്തെ ഓവറില്‍ സഞ്ജു പുറത്താക്കുമ്പോള്‍ 187 ന് അഞ്ച് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ഹെറ്റ്‌മെയര്‍ 16 പന്തില്‍ 22 റണ്‍സ് നേടി പുറത്താകാതെ നിന്നു. ദേവദത്ത് പടിക്കല്‍ അഞ്ച് പന്തില്‍ 2, റിയാന്‍ പരഗ് 6 പന്തില്‍ 7 എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ സഞ്ജുവിന്റെ കീഴില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കിരീടം രാജസ്ഥാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലെ ഉജ്വല പ്രകടനത്തിന്റെ കരുത്ത് രാജസ്ഥാനുണ്ടാകും. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് കീഴടങ്ങിയെങ്കിലും തല ഉയര്‍ത്തിയായിരുന്നു മടക്കം.
ജോസ് ബട്ട്ലര്‍, സഞ്ജു, ദേവദത്ത് പടിക്കല്‍, ഷിമ്രോണ്‍ ഹെയ്റ്റമെയര്‍, യശ്വസി ജെയ്സ്വാള്‍ എന്നിവര്‍ ചേരുന്ന ബാറ്റിങ് നിര തന്നെയാണ് രാജസ്ഥാന്റെ പ്രധാന കരുത്ത്. ആര്‍ അശ്വിന്‍, ട്രെന്‍ ബോള്‍ട്ട്, യുസുവേന്ദ്ര ചഹല്‍, ഒബഡ് മക്കോയി തുടങ്ങിയവരാണ് ബോളിങ് നിരയിലെ പ്രധാനികള്‍. ഓള്‍ റൗണ്ടറുടെ റോളില്‍ ജേസണ്‍ ഹോള്‍ഡറുമെത്തും.
പോയ സീസണുകളിലെ ക്ഷീണം തീര്‍ക്കുക എന്ന ലക്ഷ്യമായിരിക്കും സണ്‍റൈസേഴ്സിന്. എയിഡന്‍ മാര്‍ക്രത്തിന് പകരം ഭുവനേശ്വര്‍ കുമാറാണ് ടീമിനെ ആദ്യ മത്സരത്തില്‍ നയിക്കുക. മാര്‍ക്രത്തിന്റെ അഭാവത്തില്‍ രാഹുല്‍ ത്രിപാതി, മായങ്ക് അഗര്‍വാള്‍, ഗ്ലെന്‍ ഫിലിപ്സ്, ഹാരി ബ്രൂക്ക് എന്നിവര്‍ക്ക് ഉത്തരവാദിത്തം കൂടും.
ഭുവി നയിക്കുന്ന ബോളിങ് നിരയിലെ ഏറ്റവും വലിയ പോസിറ്റീവ് ഉമ്രാന്‍ മാലിക്കാണ്. ഇത്തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേടിയ അനുഭവ സമ്പത്തും ഉമ്രാന് തുണയായിട്ടുണ്ട്. വാഷിങ്ടണ്‍ സുന്ദറെന്ന ഓള്‍ റൗണ്ടറിന്റെ മികച്ച ഫോമും ഹൈദരാബാദിന് മുതല്‍ക്കൂട്ടാകും. കാര്‍ത്തിക്ക് ത്യാഗി, മാര്‍ക്കൊ ജാന്‍സണ്‍ എന്നിവരാണ് ബോളിങ്ങിലെ മറ്റ് പ്രധാനികള്‍.