കളത്തിനകത്തും പുറത്തും ഒരുപോലെ കുസൃതികള്‍ ഒപ്പിക്കുന്ന ഇന്ത്യന്‍ താരമാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ സ്റ്റമ്പിന് പുറകില്‍ നിന്ന് പന്ത് തൊടുക്കുന്ന തമാശകള്‍ സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന് റിക്കി പോണ്ടിങ്ങിന്റെ മകന് ഫ്ലെച്ചറിനൊപ്പം ഫുട്ബോള്‍ കളിക്കുന്ന പന്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
നേരത്തെ കോവിഡ് ബാധിതനായിരുന്ന പോണ്ടിങ് കുടുംബാംഗങ്ങളോടൊപ്പം ഐസൊലേഷനിലായിരുന്നു. അതിനാല്‍ ടീമിന്റെ മത്സരങ്ങളുടെ ഭാഗമാകന്‍ പോണ്ടിങ്ങിന് സാധിച്ചിരുന്നില്ല. ഡഗൗട്ടിലെ പോണ്ടിങ്ങിന്റെ അസാന്നിധ്യം ഡല്‍ഹിയുടെ പ്രകടനത്തെപ്പോലും ബാധിച്ചതായാണ് കാണാന്‍ കഴിയുന്നത്. നിലവില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഏഴാം സ്ഥാനത്താണ്.
പോണ്ടിങ്ങും കുടുംബവും നിരവധി വെല്ലുവിളികളെ ഇതിന് മുന്‍പും നേരിട്ടിട്ടുണ്ട്. ഫ്ലെച്ചര്‍ രണ്ട് തവണയാണ് മരണത്തിന്റെ വക്കില്‍ നിന്നും തിരിച്ചു വന്നിട്ടുള്ളത്. രണ്ട് സാഹചര്യങ്ങളിലും പോണ്ടിങ്ങിന് നിസഹായനായി നോക്കി നില്ക്കാന് മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. ഫ്ലെച്ചറിന് നേരത്തെ മെനിഞ്ചൈറ്റിസ് ബാധിച്ചിരുന്നു. പിന്നീട് നടന്ന ഹെരണ്യ ശസ്ത്രക്രിയയും ഗുരുതരമായിരുന്നു.
Also Read: ചാമ്പ്യൻസ് ലീഗ്: അവസാന മിനിറ്റുകളിൽ റയലിന്റെ മാജിക്; സിറ്റിയെ തകർത്ത് ഫൈനലിൽ