കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കായിക മത്സരങ്ങള്‍ ബയോ ബബിള്‍ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ മൂന്ന് സീസണുകളായി ഐപിഎല്ലും സാമാന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ബയോ ബബിളില്‍ കഴിയുന്ന താരങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
ബയോ ബബിളിന്റെ സമ്മര്‍ദമകറ്റാനായി പല താരങ്ങളും മത്സരത്തിന് ശേഷം വിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരങ്ങള്‍ ടേബിള്‍ ടെന്നിസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ബാംഗ്ലൂരിന്റ് ബയോ ബബിള്‍ മാനേജരിനോടൊപ്പം വിരാട് കോഹ്ലിയാണ് കളിക്കുന്നത്.
“ബയോ ബബിളില്‍ തുടരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കോഹ്ലി വെളിപ്പെടുത്തിയിരുന്നു. നിലവിലെ മാതൃക അനുസരിച്ച് ചുരുങ്ങിയ സ്ഥലത്ത് തുടര്‍ന്നാണ് മത്സരങ്ങള്‍ കളിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പോസിറ്റിവായി നിലനില്‍ക്കുക എന്നത് അത്ര എളുപ്പമല്ല,” കോഹ്ലി വ്യക്തമാക്കി.
“ജോലി ഭാരത്തിന് പുറമെ മാനസികനിലയിലെ പ്രശ്നങ്ങളും വരുന്നു. ഈ ദിവസങ്ങളില്‍, മൈതാനത്തിലേക്ക് കളിക്കാന്‍ പോകുന്നു, തിരിച്ച് റൂമിലേക്ക് വരുന്നു. കളികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ഒന്നും തന്നെയില്ല. ഒരു ചായ കുടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കൊ പുറത്ത് പോകാന്‍ കഴിയില്ല. നമ്മള്‍ സ്വയം തന്നെ മാനസികാരോഗ്യം നഷ്ടപ്പെടാതെ നിലനിര്‍ത്തണം,” കോഹ്ലി കൂട്ടിച്ചേര്‍ത്തു.
Also Read: ‘രോഹിതില്‍ നിന്ന് വലിയൊരു സംഭവം വരാനിരിക്കുന്നു’; പ്രവചനവുമായി ഇതിഹാസം