ജോണി ബെയർസ്റ്റോയും ശിഖർ ധവാനുമാണ് ഓപ്പണിങ് താരങ്ങൾ. ലിയാം ലിവിങ്സ്റ്റൺ, ബാനുക രാജപക്സെ, ഷാരൂഖ് ഖാൻ, ജിതേഷ് ശർമ്മ എന്നിവരാണ് മധ്യനിരയിൽ. ഓൾ റൗണ്ടർമാരായ സാം കുറാൻ, സിഖന്ദർ റാസ രാജ് അംഗദ് ബാവ, റിഷി ധവാൻ തുടങ്ങിയവരും ടീമിന്റെ കരുത്താണ്. ബോളിങ് നിരയിൽ അർഷ്ദീപ് സിങ്ങും കാഗിസോ റബാഡയും ശക്തമായ പേസ് ജോഡിയാണ്. ഈ സീസണിൽ ഏപ്രിൽ ഒന്നിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം.