Royal challengers Bangalore vs Punjab Kings Live Scorecard:: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. 24 റണ്‍സിന്റെ അഭിമാന ജയമാണ് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സ് നേടിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് പഞ്ചാബിന് 18.1 ഓവറില്‍ 150 റണ്‍സില്‍ എല്ലാവരും പുറത്തായി. 30 പന്തില്‍ 46 റണ്‍സെടുത്ത പ്രഭ്ഷിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 27 പന്തില്‍ 41 റണ്‍സെടുത്ത ജിതേഷ് ശര്‍മ്മയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 27 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. അഥര്‍വ ടൈഡെ(4), മാത്യു ഷോര്‍ട്ട്(8), ലിവിങ്‌സറ്റണ്‍(2) എന്നിവാണ് പുറത്തായത്. പിന്നീട് 43 ന് നാല്, 76 ന് അഞ്ച്, 97 ന് ആറ്, 106 ഏഴ്, 147 ന് എട്ട്, 149 ന് ഒമ്പത്, 150 ന് എല്ലാവരും പുറത്ത്. ഇങ്ങനെ ചീട്ട് കൊട്ടാരം പോലെ പഞ്ചാബിന്റെ ബാറ്റര്‍മാര്‍ വീണു. നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് മുഹമ്മദ് സിറാജ് നാല് വിക്കറ്റുകള്‍ നേടിയാതാണ് വിജയത്തില്‍ ബാംഗ്ലൂരിന് നിര്‍ണായകമായത്.
ഓപ്പണിങ് വിക്കറ്റില്‍ ഫാഫ് ഡുപ്ലെസ്സിയും വിരാട് കോഹ്ലിയും ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കി.137 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 47 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്സും ഉള്‍പെള്പടെ 59 റണ്‍സെടുത്ത കോഹ്ലിലെ ഹര്‍പ്രീത് ബ്രാര്‍ ആണ് പുറത്താക്കിയത്.
56 പന്തില്‍ നിന്ന് അഞ്ച് ഫോറും അഞ്ച് സിക്സും അടക്കം 84 റണ്‍സെടുത്ത ഡുപ്ലെസ്സിയെ നഥാന്‍ എല്ലിാണ് പുറത്താക്കിയത്.
18ാം ഓവറില്‍ ഡുപ്ലെസ്സി പുറത്തായപ്പോള്‍ സ്‌കോര്‍ 151-ല്‍ ആയിരുന്നു. ഗ്ലെന്‍ മാക്സ്വെല്‍(0), ദിനേശ് കാര്‍ത്തിക്ക്(7) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ബംഗ്ലൂരിന് തിരിച്ചടിയായി.
ശിഖര്‍ ധവാന്‍റെ അഭാവത്തില്‍ കഴിഞ്ഞ മത്സരത്തില്‍ നായകനായ സാം കറന്‍ തന്നെയാണ് ഇന്നും പഞ്ചാബിന്‍റെ നായകനാകുന്നത്. ലിയാം ലിവിംഗ്‌സ്റ്റണ്‍, കാഗിസോ റബാഡക്ക് പകരം പേസര്‍ നേഥന്‍ എല്ലിസും പഞ്ചാബിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. മറുവശത്ത് മുന്‍ നായകന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിനെ നയിക്കുന്നത്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ്, മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് , വനിന്ദു ഹസരംഗ, സുയാഷ് പ്രഭുദേശായി, ഹർഷൽ പട്ടേൽ, വെയ്ൻ പാർനെൽ, മുഹമ്മദ് സിറാജ്.
പഞ്ചാബ് കിംഗ്സ് (പ്ലേയിംഗ് ഇലവൻ): അഥർവ ടൈഡെ, മാത്യു ഷോർട്ട്, ഹർപ്രീത് സിംഗ് ഭാട്ടിയ, ലിയാം ലിവിംഗ്സ്റ്റൺ, സാം കറൻ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, നഥാൻ എല്ലിസ്, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്.
ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പരിക്കിന്റെ പിടിയിലാണെങ്കിലും ബാംഗ്ലൂരിനെതിരെ വിജയ പ്രതീക്ഷയോടെയാണ് പഞ്ചാബ് ഇറങ്ങുന്നത്. ഏപ്രില്‍ 15 ന് ലക്നൗവില്‍ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ (എല്‍എസ്ജി) ധവാന്‍ തോളിനേറ്റ പരുക്ക് കാരണമാണ് പുറത്തായത്. ഈ മത്സരത്തില്‍ സാം കറാണാണ് ടീമിനെ പിന്നീട് നയിച്ചപ്പോള്‍ ടീം രണ്ട് വിക്കറ്റിന് വിജയിച്ചിരുന്നു. ലക്‌നൗവിനെക്കാള്‍ ബാംഗ്ലൂര്‍ കടലാസില്‍ ശക്തരാണ്. ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ബാംഗ്ലൂരിനെതിരെ തോല്‍പ്പിക്കാന്‍ തങ്ങളുടെ ബാറ്റര്‍മാര്‍ വിചാരിക്കണമെന്ന് പഞ്ചാബിന് നന്നായി അറിയാം.
നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഈ സീസണിലെങ്കിലും മോശം പ്രകടനം ആവര്‍ത്തിക്കാതിരക്കാന്‍ ശ്രമിക്കുകയാണ് പഞ്ചാബ്. ഇതിനടെയാണ് നായകന്‍ ശിഖര്‍ ധവാന്റെ പരുക്ക് ടീമിന് വെല്ലുവിളയാകുന്നത്.
നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങളില്‍ നിന്ന് 4 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ആര്‍സിബി. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 8 റണ്‍സിന് തോറ്റിരുന്നു. 226 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഫാഫ് ഡു പ്ലെസിസും സംഘവും പൊരുതിയെങ്കിലും വിജയിക്കാനായില്ല. ഡു പ്ലസിസും മാക്‌സ്വെല്ലും 126 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും കാര്യമുണ്ടായില്ല. ബാംഗ്ലൂര്‍ വളരെ ചെറിയ മാര്‍ജിനില്‍ ലക്ഷ്യം കാണാതെ വീണു. മാത്രമല്ല, പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ആര്‍സിബിക്ക് ജയം അനിവാര്യമാണ്.