2022 ഐപിഎൽ സീസണിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച ഗുജറാത്ത് ടൈറ്റൻസ് ആ വർഷത്തെ കിരീടവും ചൂടി. ഹാർദിക് പാണ്ഡ്യ നയിച്ച ടീം 13 മത്സരങ്ങളിൽ 9 എണ്ണം വിജയിച്ചാണ് ഫൈനലിൽ എത്തിയത്. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് കപ്പ് ഉയർത്തിയത്. 17 മത്സരങ്ങളിൽനിന്നും 863 റൺസ് നേടിയ റോയൽസ് താരം ജോസ് ബട്‌ലർ ആണ് റൺവേട്ടക്കാരിൽ മുന്നിൽ. രണ്ടാം സ്ഥാനത്ത് 616 റൺസ് നേടിയ ലക്നൗ താരം കെ.എൽ.രാഹുലാണ്. ബോളിങ്ങിൽ ഒന്നാം സ്ഥാനത്ത് 27 വിക്കറ്റ് നേടിയ റോയൽസ് താരം യുസ്‌വേന്ദ്ര ചാഹറും രണ്ടാം സ്ഥാനത്ത് 26 വിക്കറ്റ് നേടിയ വാനിന്ദു ഹസ്‌രംഗയുമാണ്. ഐപിഎൽ 2023 ‘ഇംപാക്റ്റ് പ്ലെയർ’ നിയമം എന്നറിയപ്പെടുന്ന തന്ത്രപരമായ സബ്‌സ്റ്റിറ്റ്യൂഷൻ എന്ന ആശയത്തിന് സാക്ഷ്യം വഹിക്കും, ഒരു ഓവര്‍ കഴിഞ്ഞശേഷം ആദ്യ ഇന്നിങ്‌സിന്റെ 14-ാം ഓവറിന് മുമ്പ് ആദ്യ ഇലവനില്‍ നിന്നുള്ള ഒരു കളിക്കാരനെ മാറ്റിസ്ഥാപിക്കാന്‍ ഏത് ടീമിനെയും അനുവദിക്കുന്നതാണ് നിയമം. ഇതുപ്രകാരം, ഓരോ ടീമും അവരുടെ ആദ്യ ഇലവനോടൊപ്പം നാല് പകരക്കാരുടെ പേരുകളും പുറത്തുവിടണം.