scorecardresearch

‘എല്ലാ താരങ്ങളും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോകും’; കോഹ്ലിക്ക് പിന്തുണയുമായി ബാംഗ്ലൂര്‍ പരിശീലകന്‍

കോഹ്ലിക്ക് നേരെ വിമര്‍ശനങ്ങള്‍ വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് ബാംഗ്ലൂര്‍ പരിശീലകന്റെ പ്രതികരണം

Virat Kohli, IPL

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മിക്കച്ച ബാറ്റര്‍മാരിലൊരാളായ വിരാട് കോഹ്ലി ഐപിഎല്ലില്‍ താളം കണ്ടെത്താന്‍ കഴിയാതെ മുന്നോട്ട് പോവുകയാണ്. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ കോഹ്ലിയുടെ മോശം ഫോം ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.

ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 68 റണ്‍സിനു പുറത്തായി. കോഹ്ലി, മാക്സ്വെല്‍, ഡുപ്ലെസി, കാര്‍ത്തിക്ക് എന്നിങ്ങനെ വമ്പന്മാരുള്ള ബാറ്റിങ് നിരയ്ക്കുണ്ടായ വീഴ്ച എങ്ങനെ സംഭവിച്ചു എന്ന ചോദ്യം ആരാധകര്‍ക്ക് മുന്നിലുണ്ട്.

കോഹ്ലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് കോഹ്ലി തുടര്‍ മത്സരങ്ങളില്‍ പൂജ്യനായി മടങ്ങുന്നത്. രണ്ട് മത്സരങ്ങളിലും ഏറെക്കുറെ സമാന രീതിയിലുമായിരുന്നു പുറത്താകല്‍.

വിമര്‍ശനങ്ങള്‍ വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ കോഹ്ലിയുടെ ഫോമിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകന്‍ സഞ്ജയ് ബാങ്കര്‍.

“ബാംഗ്ലൂരിന് വേണ്ടി സ്ഥിരതയോടെ കളിച്ചിട്ടുള്ള താരമാണ് കോഹ്ലി. എല്ലാ താരങ്ങളും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോകും. സീസണ്‍ നന്നായിട്ടാണ് കോഹ്ലി തുടങ്ങിയത്. പിന്നീട് റണ്ണൗട്ടുകളുണ്ടായ, ഫസ്റ്റ് എഡ്ജ് ഫീല്‍ഡര്‍മാരുടെ കൈകളിലുമെത്തി,” ബാങ്കര്‍ പറഞ്ഞു.

“അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ശാരീരിക ക്ഷമതയുടെ കാര്യത്തിലും പരിശീലനത്തിലുമെല്ലാം ശ്രദ്ധ ചെലുത്തുന്നു. സമ്മര്‍ദം തന്നിലുണ്ടാവാതിരിക്കാന്‍ അദ്ദേഹം ഇടവേളകളുമെടുക്കുന്നുണ്ട്,” ബാങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2022 GT vs KKR: ഹാര്‍ദിക്കും ടീമും ‘ട്രിപ്പിള്‍’ സ്ട്രോങ്ങ്; കൊല്‍ക്കത്തയെ മുട്ടുകുത്തിച്ച് ഒന്നാമത്

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Players go through these kind of rough patches bangar on kohli

Best of Express