/indian-express-malayalam/media/media_files/uploads/2023/04/Siraj.jpg)
Photo: Facebook/ Royal Challengers Bangalore
IPL 2023: സമൂഹ മാധ്യമങ്ങളില്‍ നിന്ന് നേരിടുന്ന ട്രോളുകളേയും അത് എങ്ങനെ ബാധിക്കുന്നുവെന്നും തുറന്ന് പറഞ്ഞ് ഇന്ത്യന്‍ പേസറും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരവുമായ മുഹമ്മദ് സിറാജ്.
''മോശമായ കാര്യങ്ങള്‍ എഴുതാന്‍ എളുപ്പമാണ്. പക്ഷെ കളിക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും കഷ്ടതകളെക്കുറിച്ചും എഴുതുന്നവര്‍ക്ക് എളുപ്പമാണ്. അത്തരം ട്രോളുകള്‍ താരങ്ങളുടെ പ്രചോദനം ഇല്ലാതാക്കും. ഒരു കാര്യവുമില്ലാതെ ഒരാള്‍ ആക്രമിക്കപ്പെടുകയായിരുന്നു, എന്തുകൊണ്ട്, എന്താണ് അടുത്തത്,'' സിറാജ് ചോദിച്ചു.
''ഒരു ദിവസം അവര്‍ നിങ്ങളെ ഇന്ത്യയുടെ ഭാവി താരമെന്ന് വിളിക്കും. അടുത്ത ദിവസം നിങ്ങള്‍ ഒന്നുമല്ലെന്നും ഓട്ടൊ ഓടിക്കാന്‍ പോകാനും പറയും. എനിക്കിത് മനസിലാകുന്നില്ല,'' സിറാജ് കൂട്ടിച്ചേര്‍ത്തു.
''നിങ്ങള്‍ നന്നായി കളിക്കുമ്പോള്‍ അവര്‍ പുകഴ്ത്തി പാടും. നിങ്ങള്‍ അതാണ് ഇതാണ്, വെറെ ലെവലാണെന്നൊക്കെ. എന്നറെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയപ്പോള്‍ അത് ഏറ്റവും മികച്ച തീരുമാനമായിരുന്നെന്നാണ് അന്ന് പറഞ്ഞത്. ഇപ്പോള്‍ അത് ചോദ്യം ചെയ്യപ്പെടുന്നു,'' സിറാജ് പറഞ്ഞു.
സ്ഥിരതയോടെയുള്ള പിന്തുണയില്‍ സിറാജ് ആരാധകരോട് നന്ദി പറഞ്ഞു. മറ്റ് താരങ്ങളെ അപമാനിക്കരുതെന്നും സിറാജ് നിര്‍ദേശിച്ചു.
''ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതാണ് എനിക്ക് പറയാനുള്ളത്. ബാക്കിയുള്ളതെല്ലാം നിങ്ങളുടെ കയ്യിലാണ്. ഞങ്ങളുടെ കഷ്ടതകള്‍ നിങ്ങള്‍ക്ക് അറിയാം, എന്നിട്ടും ഇങ്ങനെ ചെയ്യുന്നു. ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, എല്ലാവരേയും ബഹുമാനിക്കുക എന്നതാണ്,'' സിറാജ് വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.