scorecardresearch

‘മുംബൈയുടെ അവസ്ഥയില്‍ അതിശയമില്ല’; കാരണം ചൂണ്ടിക്കാണിച്ച് വാട്സണ്‍

ഡല്‍ഹി ക്യാപിറ്റല്‍സിനോട് നാല് വിക്കറ്റ് തോല്‍വി വഴങ്ങിയാണ് മുംബൈ സീസണ്‍ തുടങ്ങിയത്. പിന്നാലെ രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ് എന്നിവരോടും പരാജയപ്പെട്ടു

IPL 2022, Mumbai Indians

മുംബൈ: അഞ്ച് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് കളിച്ച അഞ്ചും മത്സരങ്ങളിലും പരാജയം രുചിച്ച് പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്താണ്. മുംബൈ നേരിടുന്ന വെല്ലുവിളികള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. മെഗാ താരലേലത്തില്‍ മുംബൈക്ക് പറ്റിയ ചില വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയിന്‍ വാട്സണ്‍.

രോഹിത് ശര്‍മ, ജസ്പ്രിത് ബുംറ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളര്‍ഡ് എന്നീ നാലു താരങ്ങളെയാണ് മുംബൈ നിലനിര്‍ത്തിയത്. 15.25 കോടി മുടക്കി ഇഷാന്‍ കിഷനെ ടീമിലെടുത്തതില്‍ മുംബൈക്ക് പിഴച്ചെന്നാണ് വാട്സണ്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദി ഗ്രേഡ് ക്രിക്കറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വാട്സണ്‍ തന്റെ അഭിപ്രായം ശരിവയ്ക്കുന്ന വസ്തുതകള്‍ നിരത്തിയത്.

“മുംബൈയുടെ നിലവിലെ അവസ്ഥയില്‍ എനിക്ക് അത്ഭുതമില്ല. വളരെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ലേലത്തിലെ ചുവടുകള്‍. ഇഷാന്‍ കിഷനു വേണ്ടി ഒരുപാട് ചിലവഴിച്ചു. ഇഷാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ അത്രയും തുക മുടക്കാനുള്ള മൂല്യം ഇഷാനില്ല. പരിക്കു മൂലം ഏറെ നാളായി കളിക്കാതിരിക്കുന്ന ജോഫ്ര ആര്‍ച്ചറിനായും വലിയ തുക മുടക്കി,” വാട്സണ്‍ വ്യക്തമാക്കി.

ഡല്‍ഹി ക്യാപിറ്റല്‍സിനോട് നാല് വിക്കറ്റ് തോല്‍വി വഴങ്ങിയാണ് മുംബൈ സീസണ്‍ തുടങ്ങിയത്. പിന്നാലെ രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ് എന്നിവരോടും പരാജയപ്പെട്ടു. പ്ലെ ഓഫ് സാധ്യത ഉറപ്പിക്കണമെങ്കില്‍ ശേഷിക്കുന്ന ഒന്‍പത് മത്സരങ്ങളില്‍ എട്ടും ജയിക്കേണ്ടതായി വരും.

Also Read: ‘ബട്ലറിന് ആവശ്യം സഞ്ജുവിന്റെ പിന്തുണ’; അശ്വിനെ മൂന്നാമനായി അയച്ചത് വിഡ്ഢിത്തമെന്ന് മഞ്ജ്രേക്കര്‍

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Not surprised of mumbai indianss situation says watson

Best of Express