രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ തുടങ്ങിയ ബാറ്റ്സ്മാന്മാരും ജോഫ്ര ആർച്ചർ, ജെ റിച്ചാർഡ്സൺ തുടങ്ങിയ മികച്ച ബോളർമാരുമാണ് മുംബൈ ഇന്ത്യൻസിന്റെ കരുത്ത്. 2022 സീസണിൽ അഞ്ചു തവണ ഐപിഎൽ ചാമ്പ്യന്മാരായ ടീമിന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. 14 മത്സരങ്ങളിൽ വെറും നാലു ജയം മാത്രമാണ് ടീമിന് നേടാനായത്. ഇത്തവണ രോഹിത് ശർമ്മയുടെ നായകത്വത്തിൽ ആറാം തവണ കപ്പടിക്കുക ലക്ഷ്യമിട്ടാണ് ടീം ഇറങ്ങുന്നത്.