scorecardresearch
Latest News

IPL 2023: ‘ആ രാത്രി ധോണി കരഞ്ഞു’; ചെന്നൈ ദിനങ്ങള്‍ ഓര്‍ത്തെടുത്ത് ഹര്‍ഭജന്‍

ചെന്നൈയെ ഐപിഎല്ലിന്റെ തുടക്കം മുതല്‍ നയിച്ച ധോണി നാല് കിരീടം നേടിക്കൊടുത്തു

MS Dhoni, CSK, IPL
Photo: IPL

കളത്തില്‍ വികാരങ്ങള്‍ പുറത്ത് കാണിക്കാതെ ഏത് സാഹചര്യത്തേയും വളരെ കൂളായി നേരിടുന്ന വ്യക്തിയായാണ് മഹേന്ദ്ര സിങ് ധോണിയെ ക്രിക്കറ്റ് ലോകം കാണുന്നത്. എന്നാല്‍ ചെന്നൈയുടെ താരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു നിമിഷത്തില്‍ ധോണി വികാരാധീതനായി കരഞ്ഞ സന്ദര്‍ഭം ഓര്‍ത്തെടുത്തിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്.

“എനിക്ക് പങ്കുവയ്ക്കാന്‍ ഒറു കഥയുണ്ട്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരികെ എത്തിയ വര്‍ഷം. അന്ന് ടീം അംഗങ്ങള്‍ക്കായി രാത്രി ഭക്ഷണം ഉണ്ടായിരുന്നു. പുരുഷന്മാര്‍ കരയില്ലെന്ന ചൊല്ല് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ അന്ന് രാത്രി ധോണി കരഞ്ഞു. ഇത് ഒരു പക്ഷെ ആര്‍ക്കും അറിയാത്ത കാര്യമായിരിക്കും,” ഹര്‍ഭജന്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

“ഹര്‍ഭജനൊപ്പമുണ്ടായിരുന്നു മുന്‍ ചെന്നൈ താരം ഇമ്രാന്‍ താഹിര്‍ സംഭവം ശരിവയ്ക്കുകയും ചെയ്തു. അത് ധോണിക്ക് വൈകാരികമായ ഒരു നിമിഷമായിരുന്നു. ഈ ടീം എത്രത്തോളം ധോണിയുടെ ഹൃദയത്തോട് ചേര്‍ന്നാണ് ഇരിക്കുന്നതെന്ന് അന്നാണ് എനിക്ക് മനസിലായത്. ഈ ടീമിനെ കുടുംബമായാണ് അദ്ദേഹം കാണുന്നത്,” താഹിര്‍ കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Ms dhoni cried on that night harbhajan singh recalls csk days