scorecardresearch
Latest News

‘വൈകാതെ തന്നെ അവന്‍ ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കും’; യുവതാരത്തെ പ്രശംസിച്ച് രോഹിത്

തിരിച്ചടികള്‍ ഒരുപാട് നേരിട്ട സീസണിലും മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനമാണ് യുവതാരം പുറത്തെടുത്തത്

‘വൈകാതെ തന്നെ അവന്‍ ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കും’; യുവതാരത്തെ പ്രശംസിച്ച് രോഹിത്

തിരിച്ചടികള്‍ ഒരുപാട് നേരിട്ട സീസണിലും മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം നടത്തിയ താരമാണ് തിലക് വര്‍മ. 12 കളകളില്‍ നിന്ന് ഇതുവരെ 368 റണ്‍സും നേടി. മുംബൈയുടെ ടോപ് സ്കോററും ഇടം കൈയ്യന്‍ ബാറ്റര്‍ തന്നെ.

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 33-4 എന്ന നിലയില്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ മുംബൈയെ കൈപിടിച്ചുയര്‍ത്തിയത് തിലകിന്റെ ഇന്നിങ്സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിലകിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ.

“തിലക് വര്‍മ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആദ്യമായാണ് അയാള്‍ ഇവിടെ കളിക്കുന്നത്. എന്നിട്ടും വളരെ ശാന്തതയോടെ ബാറ്റു ചെയ്തു. ഇന്ത്യയ്ക്കായി എല്ലാ ഫോര്‍മാറ്റിലും താമസിക്കാതെ തന്നെ തിലകിനും കളിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു,” രോഹിത് വ്യക്തമാക്കി.

“അയാൾക്ക് സാങ്കേതിക മികവും സ്വഭാവികതയുമുണ്ട്, ഉയര്‍ന്ന തലത്തില്‍ കളിക്കുന്ന ഒരു താരത്തെ സംബന്ധിച്ച് ഇത് ഏറെ പ്രധാനമാണ്. ഒരുപാട് കാര്യങ്ങൾ അവനെ സംബന്ധിച്ചിടത്തോളം പോസിറ്റീവായുണ്ട്. നന്നായി കളിക്കാനും വിജയം നേടാനുമുള്ള ആഗ്രഹമുണ്ട്. അവൻ ശരിയായ പാതയിലാണിപ്പോള്‍,” രോഹിത് കൂട്ടിച്ചേര്‍ത്തു.

ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ 98 റണ്‍സ് വിജയലക്ഷ്യമായിറങ്ങിയ മുംബൈ അഞ്ച് വിക്കറ്റിനാണ് കളി ജയിച്ചത്. 32 പന്തില്‍ 34 റണ്‍സായിരുന്നു തിലക് നേടിയത്. തോല്‍വിയോടെ ചെന്നൈ ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മുംബൈയുടെ അടുത്ത മത്സരങ്ങള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ്.

Also Read: ‘ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങള്‍ക്കൊണ്ട് അയാളെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കാനാകില്ല’

Stay updated with the latest news headlines and all the latest Ipl news download Indian Express Malayalam App.

Web Title: Mi youngster can be all format player for india pretty soon says rohit

Best of Express